Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാക്കളെ തഴഞ്ഞ്‌ കോണ്‍ഗ്രസ്‌ പട്ടിക

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലം ഒഴിച്ചിട്ടുകൊണ്ട്‌ മറ്റ്‌ 16 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. യുവനേതാക്കളെയാരെയും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പരിഗണിച്ചിട്ടില്ല.

മൂന്ന്‌ എംഎല്‍എമാര്‍ പട്ടികയില്‍ ഇടം കണ്ടെത്തി. യൂത്ത്‌ കോണ്‍ഗ്രസ്‌, എന്‍എസ്‌ യു(ഐ) എന്നീ പോഷക സംഘടനകള്‍ നല്‍കിയ പട്ടികയിലുണ്ടായിരുന്നവരാരും അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എത്തിയില്ല.

മുതിര്‍ന്ന നേതാവ്‌ കെ കരുണാകരന്‍ നല്‍കിയ പട്ടികയില്‍ നിന്നും പിതാംബരക്കുറുപ്പിനെ മാത്രമാണ്‌ പരിഗണിച്ചത്‌. രമേശ്‌ ചെന്നിത്തല മത്സരിക്കുന്നില്ല. അതേസമയം മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാനിമോള്‍ ഉസ്‌മാന്‌ സീറ്റ്‌ ലഭിച്ചിട്ടുണ്ട്‌.

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ടി സിദ്ദിഖ്‌, എന്‍എസ്‌ യു പ്രസിഡന്റ്‌ ഹൈബി ഈഡന്‍ എന്നിവര്‍ തഴയപ്പെട്ടു. യുഎന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ശശി തരൂര്‍ തിരുവനന്തപുരത്ത്‌ മത്സരിക്കും. കെ.സി വേണുഗോപാല്‍(ആലപ്പുഴ), കെ.വി തോമസ്‌( എറണാകുളം), കെ. സുധാകരന്‍( കണ്ണൂര്‍), എന്നിവരാണ്‌ ടിക്കറ്റ്‌ കിട്ടിയ എംഎല്‍എമാര്‍.

കൊടിക്കുന്നില്‍ സുരേഷ്‌ (മാവേലിക്കര), പ്രൊഫസര്‍ ജി. ബാലചന്ദ്രന്‍ (ആറ്റിങ്ങല്‍), പീതാംബരക്കുറുപ്പ്‌ (കൊല്ലം), ആന്റോ ആന്റണി (പത്തനംതിട്ട), പി.ടി തോമസ്‌ (ഇടുക്കി), പി.സി ചാക്കോ (തൃശ്ശൂര്‍), കെ.പി ധനപാലന്‍ (ചാലക്കുടി), എന്‍.കെ സുധീര്‍ (ആലത്തൂര്‍), സതീശന്‍ പാച്ചേനി (പാലക്കാട്‌), എം.കെ രാഘവന്‍ (കോഴിക്കോട്‌), എം.ഐ ഷാനവാസ്‌ (വയനാട്‌), ഷാനിമോള്‍ ഉസ്‌മാന്‍ (കാസര്‍കോട്‌) എന്നിവരാണ്‌ മറ്റു സ്ഥാനാര്‍ത്ഥികള്‍.

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്‌ച രാത്രി ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ്‌ സമിതിയോഗമാണ്‌ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്‌.

സമിതിയംഗമായ പ്രതിരോധമന്ത്രി എകെ ആന്റണി, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ഉമ്മന്‍ചാണ്ടി, സ്‌ക്രീനിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ജനാര്‍ദ്ദന്‍ ദ്വിവേദി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+