ധാര്‍മിക പൊലീസ് ചമഞ്ഞ് 16കാരിയെ ചുട്ടുകൊന്നു
ഗാസിയാബാദ്: ധാര്‍മിക പൊലീസ് ചമഞ്ഞ ഗ്രാമീണര്‍ പതിനാറുകാരിയെ ചുട്ടുകൊന്നു. ഗ്രാമത്തില്‍ത്തന്നെയുള്ള ഒരു യുവാവുമായി പെണ്‍കുട്ടി ലൈംഗിക ബന്ധം പുലര്ത്തുന്നുണ്ടെന്നാരോപിച്ചാണ് നാലു പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തിയത്.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ മോഡിനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
ഭോജ്പൂര് പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട തിയോറി ഗ്രാമത്തിലാണ് അരുംകൊല നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അടിക്കടി ആളുകള്‍ വന്നുപോകുന്നുണ്ടെന്നും അവിടെ അനാശാസ്യ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ആരോപണമുണ്ടായിരുന്നുവത്രേ.
തിങ്കളാഴ്ച വൈകീട്ട് നാല് യുവാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇര്ഫാന് എന്നയാള്‍ എന്തിനാണ് അവിടെ അടിക്കടി സന്ദര്‍ശനം നടത്തുന്നതെന്ന് ചോദിച്ചുവത്രേ.
യുവാക്കള്‍ പ്രശ്നമുണ്ടാക്കാനാണ് വന്നതെന്ന് മനസ്സിലായപ്പോള്‍ കൊല്ലപ്പെട്ട കുട്ടിയുടെ അനിയത്തി വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു. ഇതിനിടെ യുവാക്കള്‍ മറ്റേ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചവശയാക്കി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
മരിക്കുന്നതിന് മുമ്പ് തന്നെ മര്‍ദ്ദിച്ച് തീകൊളുത്തിയ യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications