എഫ്‌ഐആറിനെതിരെ വരുണ്‍ നല്‍കിയ ഹര്‍ജി തള്ളി
അലഹബാദ്: പിലിഭിത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ വരുണ്‍ ഗാന്ധിയ്‌ക്കെതിരെ ഫയല്‍ ചെയ്‌ത എഫ്‌ഐആര്‍ പിന്‍വലിക്കണമെന്ന ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി.
ജസ്റ്റിസുമാരായ ഇംതിയാസ് മുര്‍താസ, എസ്.സി നിഗം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ദില്ലി ഹൈക്കോടതിയില്‍ നിന്നും വരുണ്‍ നേരത്തേ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
മാര്‍ച്ച് 27 വരെ മാത്രമേ ഇതിന് പ്രാബല്യമുണ്ടാവുകയുള്ളുവെന്നും യുപിയില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറിന്മേല്‍ നിയമപരമായി നടപടിയെടുക്കാന്‍ അവകാശമില്ലെന്നും ദില്ലി ഹൈക്കോടതി അന്ന് വ്യക്തമാക്കിയിരുന്നു.
വിവാദപ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെയുള്ള അറസ്റ്റ് വാറണ്ടിന് സ്റ്റേ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വരുണ്‍ കോടതിയെ സമീപിച്ചത്.
വര്‍ഗീയത വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിനെത്തുടര്‍ന്ന് വരുണ്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ ബിജെപിയോട് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ബിജെപി ഈ നിര്‍ദ്ദേശം തള്ളുകയും ഇതിനെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. അതൊരു നിര്‍ദ്ദേശം മാത്രമായിരുന്നുവെന്നും ഉത്തരവല്ലായിരുന്നുവെന്നും കമ്മീഷന്‍ ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications