കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവി പിള്ളയുടെ കമ്പനിക്ക്‌ അന്താരാഷ്‌ട്ര അവാര്‍ഡ്‌

  • By Staff
Google Oneindia Malayalam News

Ravi Pillai In Award Function
ബാംഗ്ലൂര്‍: ലോക പ്രശസ്‌ത എണ്ണ-പ്രകൃതി വാതക-പെട്രോ കെമിക്കല്‍ കമ്പനിയായ എക്‌സോണ്‍ മൊബീലിന്റെ 2009-ലെ ഏറ്റവും മികച്ച സേഫ്‌ കോണ്‍ട്രാക്‌ടര്‍ അവാര്‍ഡിന്‌ ഗള്‍ഫ്‌ മലയാളിയായ ഡോക്ടര്‍ രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നാസര്‍ അല്‍-ഹാജിരി (എന്‍.എസ്‌.എച്ച്‌) കോര്‍പ്പറേഷന്‍ അര്‍ഹമായി.

അമേരിക്കയില്‍ ടെക്‌സസിലെ ഹയാത്ത്‌ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍, എക്‌സോണ്‍ കമ്പനിയുടെ പ്രോജക്‌ട്‌ ആന്‍ഡ്‌ എക്‌സിക്യൂഷന്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലേ വോണില്‍ നിന്നും രവി പിള്ള അവാര്‍ഡ്‌ ഏറ്റുവാങ്ങി.

ഖത്തറിലെ റാസ്‌ ഗ്യാസ്‌ പ്രോജക്‌ടില്‍ 15 മാസം ദീര്‍ഘിച്ച കാലയളവില്‍ ലോകോത്തരമായ രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ അംഗീകാരമായിട്ടാണ്‌ ഈ അവാര്‍ഡ്‌.

എക്‌സോണ്‍ മൊബീല്‍, ഖത്തര്‍ പെട്രോളിയം എന്നിവയുടെ സംയുക്ത സംരംഭമാണ്‌ റാസ്‌ ഗ്യാസ്‌ പ്രോജക്‌ട്‌.ഗള്‍ഫിലെ വ്യാവസായിക നിര്‍മാണ മേഖലയില്‍ സുരക്ഷ, ആരോഗ്യ-പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ പുത്തന്‍ മാനദണ്‌ഡങ്ങള്‍ കുറിച്ച്‌ എന്‍എസ്‌എച്ച്‌ ആഗോള വ്യവസായ സമൂഹത്തിന്റെ പ്രശംസ നേരത്തെ തന്നെ നേടിയെ ടുത്തിരുന്നു.

ഗള്‍ഫില്‍ നിലവിലുള്ള അതികര്‍ശനമായ നിര്‍മാണ സുരക്ഷാ ചട്ടങ്ങള്‍ തെറ്റാതെ പാലിക്കുന്ന കമ്പനികളില്‍ മുന്നിലാണ്‌ എന്‍എസ്‌എച്ചിന്റെ സ്ഥാനം.2006 ജൂലൈയിലാണ്‌ റാസ്‌ ഗ്യാസില്‍ എന്‍എസ്‌.എച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌.

പദ്ധതിയുടെ മദ്ധ്യഘട്ടത്തില്‍ 6500 ആളുകളെ ജോലിക്കിറക്കിയതിന്റെ നേട്ടവും എന്‍എസ്‌എച്ചിനുെന്ന്‌ രവി പിള്ള പറഞ്ഞു. ഈ പ്രോജക്‌ട്‌ സൈറ്റില്‍, ഒരൊറ്റ അപകടം പോലുമില്ലാത്ത സുരക്ഷിതമായ 30 മില്ല്യന്‍ തൊഴില്‍ മണിക്കൂറുകള്‍ സൃഷ്‌ടിച്ചെടുക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം.

ഇതു വരെ 29.64 മില്ല്യന്‍ തൊഴില്‍ മണിക്കൂറുകള്‍ കൈവരിച്ചു കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗള്‍ഫിലെ എണ്ണ ശുദ്ധീകരണം, പ്രകൃതി വാതകം, പെട്രോ കെമിക്കല്‍ എന്നിവയുടെ നിര്‍മാണ മേഖലയില്‍ എന്‍എസ്‌എച്ചിന്‌ 30 വര്‍ഷത്തെ സേവന പരിചയമുണ്ട്‌.

പിള്ളയുടെയും സംഘത്തിന്റേയും കഴിഞ്ഞ 30 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റേയും തികഞ്ഞ അര്‍പ്പണ ബോധത്തിന്റേയും പ്രൊഫഷണലിസത്തിന്റേയുംഫലമാണ്‌ കമ്പനിയുടെ ഇന്നത്തെ രീതയിലുള്ള വളര്‍ച്ച.ജീവനക്കാരെ എല്ലാവരെയും ഒരേ കുടും ത്തിലെ അംഗങ്ങളായി കാണുന്ന സവിശേഷതയാര്‍ന്ന കോര്‍പ്പറേറ്റ്‌ സംസ്‌കാരം എന്‍എസഎച്ചിന്റെ മറ്റൊരു ആകര്‍ഷണമാണ്‌.

പ്രമുഖ വ്യവസായി എന്നതിനു പുറമെ ജീവകാരുണ്യ പ്രവര്‍ത്തകനുമായ രവി പിള്ള ബഹ്‌റൈനിലെ ന്യൂ മില്ലിനിയം സ്‌കൂളിന്റെ ചെയര്‍മാന്‍ കൂടിയാണ്‌. പ്രവാസി ഇന്ത്യക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാനം രവി പിള്ള കഴിഞ്ഞ വര്‍ഷം നേടിയി സ്വന്തമാക്കിയിരുന്നു.

കൊറിയയിലെ സാംസംഗ്‌ എന്‍ജിനീയറിംഗ്‌ കമ്പനിയുടെ ബെസ്റ്റ്‌ പാര്‍ട്ടണര്‍ 2008അവാര്‍ഡും 2008ല്‍ എന്‍.എസ്‌.എച്ചിനു ലഭിച്ചിരുന്നു.
സൗദി അറേബ്യയിലെ തസ്‌നി പെട്രോകെമിക്കല്‍സിന്റെ ക്വാളിറ്റി എക്‌സലന്‍സ്‌ അവാര്‍ഡും നേടിയിട്ടുണ്ട്‌ രവി പിള്ള.

2.5 ബില്യന്‍ അമേരിക്കന്‍ ഡോളറാണ്‌ കമ്പനിയുടെ ഇപ്പോഴത്തെ ടേണ്‍-ഓവര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാനേജ്‌മെന്റ്‌ - എന്‍ജിനീയറിംഗ്‌ വിദഗ്‌ധരും 40,000-ത്തോളം ജീവനക്കാരും അടങ്ങുന്നു എന്നതാണ്‌ കമ്പനിയുടെ ഏറ്റവുംവലിയ ശക്തി.

നിര്‍മാണത്തിന്‌ ആവശ്യമായ എല്ലാവിധ ആധുനിക യന്ത്ര സാമഗ്രികളും കമ്പനിക്ക്‌ സ്വന്തമായണ്ട്‌. ഇന്നു ലോകത്തെയാകമാനം കീഴ്‌പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക മാന്ദ്യം എന്‍എസ്‌എച്ചിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന്‌ ഡോ. പിള്ള പറയുന്നു.

ജപ്പാനിലെ ജെ.ജി.സി കോര്‍പ്പറേഷന്റെ സഹസ്ഥാപനമായ ജെ.ജി.സി അറേബ്യയുടെ സൗദിയിലെ എന്‍.സി.പി പ്രോജക്‌ട്‌ നിര്‍മിക്കാനുള്ള കരാര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 11-നു ലഭിച്ചത്‌ ഇതിനു മികച്ച തെളിവാണ്‌. അറേബ്യന്‍ ഷെവ്‌റോണ്‍ ഫില്ലിപ്‌സ്‌ പെട്രോ-കെമിക്കല്‍ കമ്പനിയുടെയും സൗദി പോളിമേഴ്‌സ്‌ കമ്പനിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ്‌ ഈ പ്രോജക്‌ട്‌.

ഗള്‍ഫ്‌ രാജ്യങ്ങള്‍, ഇന്ത്യ എന്നിവയ്‌ക്കു പുറമെ, ഓസ്‌ട്രേലിയ, പാപ്വ ന്യൂഗിനിയ എന്നിവിടങ്ങളിലേക്കും ഡോ. രവി പിള്ളയുടെ വ്യവസായ ശൃംഖലകള്‍ അടുത്ത വര്‍ഷത്തോടെ വ്യാപിക്കുകയാണ്‌. ലോകത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക്‌ തന്റെ പ്രസ്ഥാനങ്ങള്‍ എത്തുന്നതോടെ ഇന്ത്യക്കാരുടെ തൊഴില്‍ സാധ്യതകള്‍ പതിന്മടങ്ങ്‌ വര്‍ദ്ധിക്കുകയാണെന്നും ഡോ. രവി പിള്ള പറഞ്ഞു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X