Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്തുണ തേടി ലീഗ്‌ നേതാക്കള്‍ കാന്തപുരത്തെ കണ്ടു

കോഴിക്കോട്‌: തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി മുസ്ലീം ലീഗ്‌ സംസ്ഥാന നേതൃത്വം സുന്നി നേതാവ്‌ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായി കോഴിക്കോട്‌ ചര്‍ച്ച നടത്തി. ലീഗ്‌ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കാന്തപുരവുമായി കൂടിക്കാഴ്‌ച നടത്തിയത്‌.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ എന്ത്‌ നിലപാട്‌ സ്വീകരിയ്‌ക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം നല്‌കാന്‍ കാന്തപുരം തയാറായില്ല. തിരഞ്ഞെടുപ്പില്‍ എന്ത്‌ സമീപനം സ്വീകരിയ്‌ക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി.

താന്‍ സ്ഥലത്തുണ്ടായിരുന്നില്ല, കാര്യങ്ങള്‍ മനസ്സിലാക്കി വരുന്നതേയുള്ളൂ, അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും കാന്തപുരം പറഞ്ഞു. ചര്‍ച്ചയ്‌ക്ക്‌ ശേഷവും കാന്തപുരത്തിന്റെ എങ്ങും തൊടാതെയുള്ള മറുപടി ലീഗ്‌ നേതൃത്വത്തിന്റെ ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന സൂചനയാണ്‌ നല്‌കുന്നത്‌.

ഏറെ കാലമായി ഇടത്‌ ആഭിമുഖ്യം പുലര്‍ത്തുന്ന സുന്നി വിഭാഗത്തിന്റെ ആധ്യാത്മിക നേതാവാണ്‌ കാന്തപുരം. പൊന്നാനി മണ്ഡലത്തില്‍ നിര്‍ണായക ശക്തിയായ സുന്നി വിഭാഗത്തിന്റെ പിന്തുണ ഉറപ്പിയ്‌ക്കുന്നതിന്‌ വേണ്ടിയാണ്‌ ലീഗ്‌ നേതാക്കള്‍ കാന്തപുരത്തെ കണ്ടത്‌. പൊന്നാനിയിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ്‌ ബഷീര്‍, അബ്ദുള്‍ സമദ്‌ സമദാനി എന്നിവരും കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്നു.

കാന്തപുരത്തോട്‌ വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഡോ ഹുസൈന്‍ രണ്ടത്താണിയെയാണ്‌ എല്‍ഡിഎഫ്‌ പൊന്നാനിയില്‍ മത്സരത്തിനിറക്കിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+