ചൈനീസ് മൊബൈലുകള്‍ ഉപയോഗരഹിതമാകുന്നു
ദില്ലി: രാജ്യത്ത് നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിയ്‌ക്കുന്ന മൂന്ന് കോടിയോളം മൊബൈല്‍ ഫോണുകള്‍ ഏപ്രില്‍ അവസാനത്തോടെ ഉപയോഗശൂന്യമാകും. ഉപയോഗത്തിലിരിയ്‌ക്കുന്ന മൊബൈലുകളില്‍ എട്ട് ശതമാനത്തോളം വരുന്ന ചൈനീസ് മൊബൈലുകളാണ് സുരക്ഷാ കാരണങ്ങള്‍ മൂലം പ്രവര്‍ത്തനരഹിതമാക്കപ്പെടുക.
പ്രത്യേക ബ്രാന്‍ഡുകള്‍ ഇല്ലാതെ ഉപയോഗിക്കപ്പെടുന്ന ചൈനീസ് മൊബൈലുകളില്‍ ഐഎംഇഐ(ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡിന്റിറ്റി) നമ്പര്‍ ഇല്ലാത്തതാണ് ഇവയെ നിയന്ത്രിയ്‌ക്കാന്‍ കാരണം. നിയമപ്രകാരം എല്ലാ ജിഎസ്‌എം ഫോണുകള്‍ക്കും ഐഎംഇഐ നമ്പര്‍ വേണ്ടതാണ്. മൊബൈല്‍ ഫോണുകല്‍ ഏതു ടവറിന്റെ സേവന പരിധിയിലാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നത് ഈ നമ്പറാണ്.
എന്നാല്‍ ചൈനീസ് മൊബൈലുകളില്‍ ഐഎംഇഐ നമ്പര്‍ പൂജ്യമായിരിക്കും. അല്ലെങ്കില്‍ 100, 5000, 5000 എന്നീ നന്പറുകളായിരിക്കും മിക്കപ്പോഴും ഐഎംഇഐ നന്പറുകളായി ഉണ്ടാവുക. അതിനാല്‍ തന്നെ ഈ മൊബൈലുകളെ പറ്റിയുള്ള വിവരങ്ങള്‍ കണ്ടെത്തുന്നത് പ്രയാസമേറിയ കാര്യമാണ്.
രാജ്യസുരക്ഷയ്‌ക്ക് വന്‍വെല്ലുവിളിയാണ് ഈ മൊബൈലുകളുടെ ഉപയോഗമെന്ന് ഇന്റലിജന്റ്‌സ് ബ്യൂറോ(ഐബി) നേരത്തെ കണ്ടെത്തിയിരുന്നു. സമീപ കാലത്ത് നടന്ന പല സ്‌ഫോടനങ്ങളിലും ചൈനീസ് മൊബൈലുകളുടെ സാന്നിധ്യം ഐബിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ഫോണുകള്‍ നിരോധിയ്‌ക്കാന്‍ ഐബിയും ആഭ്യന്തര മന്ത്രാലയവും ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന് ശുപാര്‍ശ നല്‌കുകയും ചെയ്‌തിരുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications