Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സ്‌ നിഷേധിച്ച ഭാര്യയെ കൊലപ്പെടുത്തി

ചെന്നൈ: ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ കൊന്ന ഭര്‍ത്താവ്‌ അവരുടെ മൃതദേഹത്തില്‍ കാമദാഹം തീര്‍ത്തു. വെള്ളിയാഴ്‌ചയാണ്‌ ചെന്നൈയില്‍ മനുഷ്യമനസ്സാക്ഷിയെ നടുക്കിയ സംഭവം നടന്നത്‌.

പൂനമല്ലി സ്വദേശിയായ സുഭാഷ്‌(30)ആണ്‌ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിന്‌ ഭാര്യയെ കൊലപ്പെടുത്തിയത്‌. ഉന്തുവണ്ടിയില്‍ ശീതളപാനീയങ്ങള്‍ വില്‍ക്കുകയാണ്‌ സുഭാഷിന്റെ തൊഴില്‍. വ്യാഴാഴ്‌ച രാത്രി ഇയാള്‍ മദ്യപിച്ചാണത്രേ ഉച്ചയ്‌ക്ക്‌ വീട്ടില്‍ തിരിച്ചെത്തിയത്‌.

തുടര്‍ന്ന്‌ ഭാര്യ ശാന്തി(28)യോട്‌ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മദ്യപിച്ചെന്ന കാരണം പറഞ്ഞ്‌ ശാന്തി ഒഴിഞ്ഞുമാറി. ദേഷ്യം തോന്നിയ സുഭാഷ്‌ പിന്നീട്‌ ഭാര്യയോട്‌ ഭക്ഷണത്തിന്‌ ആവശ്യപ്പെട്ടു. ഭര്‍ത്താവ്‌ മദ്യപിച്ചെത്തിയതില്‍ പിണങ്ങിയ ശാന്തി സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ പണമില്ലായിരുന്നുവെന്നും അതുകൊണ്ട്‌ ഒന്നും പാകംചെയ്‌തിട്ടില്ലെന്നും പറഞ്ഞു.

വീട്ടാവശ്യത്തിന്‌ പണം കൊടുക്കാത്തതിനും തന്നെ ദേഹസുഖത്തിന്‌ വേണ്ടിമാത്രം ഭാര്യയായി വച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞ്‌ ശാന്തി സുഭാഷിനെ വഴക്കുപറഞ്ഞു. ദേഷ്യം സഹിക്കവയ്യാതെ സുഭാഷ്‌ ശാന്തിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന്‌ അവര്‍ ബോധരഹിതയായി. പിന്നീട്‌ കുട്ടികള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സ്‌കിപ്പിംങ്‌ റോപ്പുകൊണ്ട്‌ ശാന്തിയുടെ കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിന്‌ ശേഷം അവരുടെ മൃതദേഹത്തില്‍ ലൈംഗിക സംതൃപ്‌തി നേടി.

തുടര്‍ന്ന്‌ വെള്ളിയാഴ്‌ചയാണ്‌ സുഭാഷിനെ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. പത്തുവര്‍ഷം മുമ്പ്‌ വിവാഹിതരായ സുഭാഷിനും ശാന്തിയ്‌ക്കും രണ്ട്‌ ആണ്‍മക്കളാണുള്ളത്‌. കൊല നടത്തിയശേഷം സുഭാഷ്‌ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. അയാള്‍ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവത്രേ.

വൈകീട്ട്‌ കുട്ടികള്‍ സ്‌കൂള്‍ വിട്ട്‌ വന്നപ്പോഴാണ്‌ അമ്മ മരിച്ചുകിടക്കുന്നത്‌ കണ്ടത്‌. തുടര്‍ന്ന്‌ അടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവിനെ കുട്ടികള്‍ വിവരമറിയിച്ചു. ഇയാളാണ്‌ സംഭവം പൊലീസില്‍ അറിയിച്ചത്‌. അച്ഛനമ്മമാര്‍ പതിവായി വഴക്കിടാറുണ്ടെന്ന്‌ കുട്ടികള്‍ പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌. ചോദ്യം ചെയ്യലിനിടെ സുഭാഷ്‌ കുറ്റം സമ്മതിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+