Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂയോര്‍ക്കില്‍ വെടിവെപ്പ് :13 മരണം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇമിഗ്രേഷന്‍ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കടന്ന യുവാവ് 13 പേരെ വെടിവച്ചു കൊന്നു. ന്യൂയോര്‍ക്കിലെ ബിങാംടണില്‍ അമേരിക്കന്‍ സിവിക് അസോസിയേഷന്‍ സര്‍വീസ് സെന്ററില്‍ പൗരത്വപരീക്ഷ എഴുതാനെത്തിയ ആളുകളാണ് കൊല്ലപ്പെട്ടത്.

വെടിവയ്പ്പില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് 140 മൈല്‍ വടക്കു പടിഞ്ഞാറുള്ള ബിങാംടണില്‍ പ്രാദേശികസമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. ഇമിഗ്രേഷന്‍ സര്‍വീസ് സെന്ററില്‍ അമേരിക്കന്‍ പൗരത്വം നേടുന്നതിനുള്ള പരീക്ഷ നടന്നു കൊണ്ടിരിയ്ക്കെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.

കൊലയാളി പിന്നീട് സ്വയം വെടിവച്ചുമരിച്ചു. 42കാരനായ വിയറ്റ്നാം സ്വദേശി ജിവര്‍ലി വൂങ് ആണ് കൊലയാളി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നാണ് ജിവര്‍ലി വൂങിന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ദികളെ കൊലപ്പെടുത്തിയശേഷം ഇയാള്‍ സ്വയം വെടിവെച്ചു മരിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. ഈയിടെ ഐബിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് ജിവര്‍ലി വൂങ്. സംശയകരമായ സാഹചര്യത്തില്‍ സംഭവസ്ഥലത്തുനിന്ന്‌ രണ്ട്‌ ഏഷ്യക്കാരെ അറസ്റ്റുചെയ്‌തിട്ടുണ്ട്. സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്നും പോലീസ് വെളിപ്പെടുത്തി.

അക്രമം നടന്നയുടന്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ വടക്കന്‍ പ്രദേശത്തുള്ള സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചു. തൊട്ടടുത്ത അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.ഇമിഗ്രേഷന്‍ കേന്ദ്രത്തിലെ ആരും രക്ഷപ്പെടാതിരിയ്ക്കാന്‍ വൂങ് തന്റെ കാര്‍ ഉപയോഗിച്ച് പ്രവേശന കവാടം തടഞ്ഞിരുന്നു. എന്നാല്‍ കൊലയാളിയുടെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. മുന്‍വൈരാഗ്യമാണ് കൊലയിലേയ്ക്ക് നയിച്ചതെന്നാണു സൂചന.

വെടിവയ്പ് നടക്കുമ്പോള്‍ 40-ഓളം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയിരുന്നു. പിന്നീടാണ് ഇവരെ പുറത്തെത്തിയ്ക്കാനായത്. പുറത്തെത്തിയവരില്‍ അധികവും വിദേശികളായിരുന്നു.സംഭവത്തില്‍ ജര്‍മ്മനയിലുള്ള ബരാക് ഒബാമ ഞെട്ടല്‍ രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അദ്ദേഹം അനുശോചനമറിയിച്ചു.

പുതുതായെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് ക്ലാസുകള്‍ നടത്തുകയും കൗണ്‍സലിങ്ങും പൗരത്വവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായം നല്‍കുകയും ചെയ്യുന്ന കേന്ദ്രമാണ് ഇമിഗ്രേഷന്‍ സര്‍വീസ് സെന്റര്‍.

വെടിവെപ്പിലൂടെ കൂട്ടക്കൊല നടത്തുന്ന സംഭവങ്ങള്‍ സമീപ കാലത്തായി അമേരിക്കയില്‍ അടുത്ത കാലത്തായി ഏറി വരികയാണ്. കഴിഞ്ഞയാഴ്ച നടന്ന വെടിവെയ്പ്പില്‍ അമേരിക്കയില്‍ താമസമാക്കിയ ആറംഗ മലയാളി കുടുംബം കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+