വെടിവെപ്പ് താലിബാന്‍ അവകാശവാദം തള്ളി
ന്യൂയോര്‍ക്ക്: അമേരിക്കയെ നടുക്കിയ എമിഗ്രേഷന്‍ സെന്റര്‍ വെടിവയ്പ്പിന് പിന്നില്‍ തങ്ങളാണെന്ന പാക് താലിബാന്‍റെ അവകാശവാദം എഫ് ബിഐ തള്ളി.
പാക്കിസ്ഥാനില്‍ അമേരിക്ക നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു ഇതെന്ന് പാക് താലിബാന്‍ നേതാവ് മെഹ്സൂദ് പറഞ്ഞിരുന്നു. ആക്രമണം നടത്തിയത് തന്റെ ആളുകളാണെന്നും താനാണ് അവര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും അജ്ഞാത സ്ഥലത്തിരുന്നു ഫോണിലൂടെ മെഹ്സൂദ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ശനിയാഴ്ചയാണ് ന്യൂയോര്‍ക്കിലെ ബിങാംടണിലെ അമേരിക്കന്‍ സിവിക് അസോസിയേഷന്റെ ഇമിഗ്രേഷന്‍ സര്‍വീസ് സെന്റര്‍ കെട്ടിടത്തില്‍വെടിവയ്പ്പ് ഉണ്ടായത്. വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടുകയും ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
നാല്‍പ്പത്തി രണ്ടുകാരനായ ജിവര്‍ലി വുങ് എന്നയാളാണ് കൃത്യം നടത്തിയത്. സംഭവത്തിനു ശേഷം ഇയാളും ജീവനൊടുക്കി. ജോലി നഷ്ടവും വ്യക്തിപരമായ പ്രശ്നങ്ങളുമാവാം വെടിവെയ്പിന് അക്രമിയെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണം സംഘത്തിന്റെ നിഗമനം.












Click it and Unblock the Notifications