കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയ്‌ക്കും രാഹുലിനും എല്‍ടിടിഇ ഭീഷണി

  • By Staff
Google Oneindia Malayalam News

Sonia And Rahul
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക്‌ വധഭീഷണി.

ശ്രീലങ്കയിലെ തമിഴ്‌ ഭീകരസംഘടനയായ എല്‍ടിടിയാണ്‌ ഇവരെ വധിക്കാന്‍ പദ്ധതിയിടുന്നത്‌. ഇന്റലിജന്‍സ്‌ ബ്യൂറോയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ സോണിയ ഉള്‍പ്പെടെയുള്ള വിവിഐപികളുടെ സുരക്ഷ അതിശക്തമാക്കാന്‍ എല്ലാ സംസ്ഥാന ഡിജിപിമാര്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ്‌ നിര്‍ദ്ദേശം. ശ്രീലങ്കയില്‍ തമിഴ്‌ പുലികള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയതിനെത്തുടര്‍ന്ന്‌ പല ഉന്നത എല്‍ടിടിഇ നേതാക്കളും ഇന്ത്യയിലേയ്‌ക്ക്‌ കടന്നതായി സൂചനയുണ്ട്‌.

1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രാചരണത്തിനിടെയാണ്‌ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച്‌ മുന്‍ പ്രധാനമന്ത്രിയും രാജീവ്‌ ഗാന്ധിയെ പുലികള്‍ കൊലപ്പെടുത്തിയത്‌. സോണിയയെയും രാഹുലിനെയും തിരഞ്ഞെടുപ്പ്‌ റാലികള്‍ക്കിടയില്‍ നുഴഞ്ഞുകയറി വധിക്കാനാണ്‌ പുലികള്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗാന്ധി കുടുംബാംഗങ്ങളുടെ റോഡ്‌ ഷോകളും പ്രചാരണപരിപാടികളും മറ്റും കുറയ്‌ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.

വിവിധ തീവ്രവാദ സംഘടനകളില്‍ നിന്നും ഭീഷണി നേരിടുന്ന 11 മുഖ്യമന്ത്രിമാര്‍ക്ക്‌ പ്രത്യേക സുരക്ഷ നല്‍കാന്‍ അതത്‌ സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്ക്‌ ആഭ്യന്തരമന്ത്രാലയം പ്രത്യേകം നിര്‍ദ്ദേശം നല്‍കി. ബുദ്ധദേവ്‌ ഭട്ടാചാര്യ, മായാവതി, നവീന്‍ പട്‌നായിക്‌, നരേന്ദ്രമോഡി, ഒമര്‍ അബ്ദുള്ള, കരുണാനിധി തുടങ്ങിയ മുഖ്യമന്ത്രിമാര്‍ക്കെല്ലാം ഭീഷണിയുണ്ട്‌.

ഇതിനിടെ കേരളത്തിലെ തെക്കന്‍ ജില്ലകളിലെ ബാങ്കുകള്‍ക്ക്‌ എല്‍ടിടിഇ ഭീഷണി സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ ലഭിച്ചു. റിസര്‍വ്‌ ബാങ്കാണ്‌ ഭീഷണി ലഭിച്ച വിവരം സ്റ്റേറ്റ്‌ ബാങ്ക്‌ ശാഖകളെ അറിയിച്ചിരിക്കുന്നത്‌. കേരളത്തിലെ ബാങ്കുകള്‍ പുലികള്‍ കൊള്ളയടിക്കുമെന്നാണ്‌ സൂചന. ഇതിനെത്തുടര്‍ന്ന്‌ ബാങ്കുകള്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്‌.

തിരഞ്ഞെടുപ്പ്‌ അട്ടമറിയ്‌ക്കാന്‍ ലക്ഷ്യമിട്ട്‌ താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനാപ്രവര്‍ത്തകര്‍ രാജ്യത്ത്‌ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്‌ പിന്നാലെയാണ്‌ എല്‍ടിടിഇ ഭീഷണി ഉണ്ടായിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X