കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഭാകരന്റെ മനോനില തെറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍

  • By Staff
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ സ്വതന്ത്ര തമിഴ് രാഷ്ട്രം സ്ഥാപിയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച യുദ്ധം പരാജയത്തിലേക്ക് നീങ്ങവെ എല്‍ടിടി തലവന്‍ വേലുപ്പിള്ള പ്രഭാകരന് മനോവിഭ്രാന്തി ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.

പ്രഭാകരന്റെ മനോനില വഷളായ സാഹചര്യത്തില്‍ എല്‍ടിടിഇ പോരാട്ടത്തിന്റെ നിയന്ത്രണം പൊട്ടു അമ്മന്‍ ഏറ്റെടുത്തതായും സൂചനയുണ്ട്. നേതൃനിരയില്‍ രണ്ടാമനായ പൊട്ടു അമ്മന്‍ എല്‍ടിടിഇ രഹസ്യാന്വേഷണ വിഭാഗം തലവനാണ്. ലങ്കന്‍ പ്രതിരോധ മന്ത്രാലയമാണ് പ്രഭാകരന് മനോവിഭ്രാന്തി ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിയ്ക്കുന്നത്.

വടക്കന്‍ ശ്രീലങ്കയിലെ യുദ്ധരഹിത മേഖലയില്‍ പ്രഭാകരന്‍ ഒളിവില്‍ കഴിയുകയാണെന്നും സൈനികവക്താക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജീവ് വധക്കേസില്‍ പ്രതിയായ പ്രഭാകരന്‍ ലങ്കന്‍ സര്‍ക്കാര്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന ഭീതിയുള്ളതിനാല്‍ കീഴടങ്ങില്ലെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം എല്‍ടിടിഇ പോരാളികളുടെ മനോവീര്യം തകര്‍ക്കാനുദ്ദേശിച്ചാണ് സൈന്യം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നതെന്നും കരുതുന്നവരുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X