പ്രചാരണം: മന്‍മോഹന്‍സിങ് കേരളത്തില്‍
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സംസ്ഥാനത്തെത്തി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം പതിനൊന്നരയോടെ കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തിയത്.
എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെവി തോമസിന്റെ തെരഞ്ഞടുപ്പ് പ്രചാരണാര്‍ത്ഥം പള്ളുരുത്തിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പ്രധാനമന്ത്രി ആദ്യം എത്തിയത്. പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയാണ് അദ്ദേഹത്തെ എതിരേറ്റത്.
ഉച്ചതിരിഞ്ഞ് 3.50ന് കോഴിക്കോട്ടേയ്‌ക്ക് പോകുന്ന മന്‍മോഹന്‍ നാലുമണിക്ക് കോഴിക്കോട്ടെ പൊതുയോഗത്തില്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രചിച്ച ജനമുന്നേറ്റം എന്ന പുസ്‌തകത്തിന്റെ പ്രകാശനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.
എഐസിസി അംഗം പിവി ഗംഗാധരനാണ് പുസ്‌തകം ഏറ്റുവാങ്ങുക. കേന്ദ്രമന്ത്രിമാരായ എകെ ആന്റണി, വയലാര്‍ രവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വൈകീട്ട് അഞ്ചിന് അദ്ദേഹം ദില്ലിയിലേയ്‌ക്ക് മടങ്ങും. കൊച്ചിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നും ഹെലികോപ്‌റ്ററില്‍ കോഴിക്കോട് വെസ്‌റ്റ്‌ഹില്‍ മൈതാനത്ത് ഇറങ്ങും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനാര്‍ത്ഥം എറണാകുളത്തെ പള്ളുരുത്തിയിലും കോഴിക്കോട്ടും കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസുരക്ഷാ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണഅ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications