Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: കോടിയേരിയെ പ്രതിയാക്കി എഫ്ഐആര്‍

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണാറായി വിജയനെയും പ്രതി ചേര്‍ത്ത് മെഡിക്കല്‍ കോളെജ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കി. കേസില്‍ കോടിയേരി മൂന്നാം പ്രതിയും, പിണറായി നാലാം പ്രതിയുമാണ്.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാ‍ന്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ് സന്തോഷ് കുമാര്‍ ഈ മാസം പതിമൂന്നാം തീയതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറായിരിക്കുന്നത്.

കേസില്‍ മുന്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്‍ രാജഗോപാല്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗം സിദ്ധാര്‍ഥ മേനോന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ്‌ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസ്, മുന്‍ വൈദ്യുതി ബോര്‍ഡ്‌ അംഗം കെ ജി രാജശേഖരന്‍ എന്നിവരും പ്രതികളാണ്‌.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഉണ്ടാക്കിയ കരാര്‍ രേഖകള്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവച്ചുവെന്നാണ് ആരോപണം. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് കേസിലെ ഒന്നാം സാക്ഷി. അഡ്വ നെയ്യാറ്റിന്‍കര പി നാഗരാജ്‌ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിന്‍മേലായിരുന്നു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നത്‌.

പ്രതികള്‍ ഗൂഢാലോചന നടത്തി വ്യക്തിപരമായ ലാഭത്തിനു വേണ്ടി യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെക്കുകയും മന്ത്രിസഭയ്‌ക്കു തെറ്റായ വിവരങ്ങള്‍ നല്‍കുകയും ഫയല്‍ പൂഴ്ത്തുകയും ചെയ്‌തുവെന്ന്‌ ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്പ് കേസെടുക്കാന്‍ ഉത്തരവിട്ട മജിസ്ട്രേറ്റിന്റെ നടപടിയെ പിണറായി വിമര്‍ശിച്ചിരുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള കോടതി ഉത്തരവ് സുപ്രീം കോടതി നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും പിണറായി ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+