എല്‍ടിടിഇക്ക് മാപ്പില്ല: കരുണാനിധി
ചെന്നൈ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ഭീകരനല്ലെന്നും അദ്ദേഹം തന്റെ സുഹൃത്താണെന്നും പ്രസ്‌താവന നടത്തി വിവാദം സൃഷ്ടിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധി കളം മാറ്റി ചവിട്ടുന്നു.
എല്‍ടിടിഇ ഭീകര സംഘടന തന്നെയാണെന്നും രാജീവ് വധത്തില്‍ എല്‍ടിടിഇയ്‌ക്ക് മാപ്പില്ലെന്നുമാണ് കരുണാനിധി ഇപ്പോള്‍ പറയുന്നത്. ഒരു സാധാരണ സംഘടനയായിട്ടാണ് എല്‍ടിടിഇ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ അത് പിന്നീട് ഭീകരവാദ സംഘടനയായി മാറുകയായിരുന്നു. ചെന്നൈയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിയ്‌ക്കവെയാണ് കരുണാനിധി തന്റെ പഴയ വാക്കുകള്‍ വിഴുങ്ങിയത്.
ഞായറാഴ്‌ച ഒരു ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കരുണാനിധി നടത്തിയ പ്രസ്‌താവന ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. പ്രസ്‌താവന വെട്ടിലാക്കിയത് ഡിഎംകെ കക്ഷിയായ യുപിഎ മുന്നണിയ്‌ക്ക് നേതൃത്വം നല്‌കുന്ന കോണ്‍ഗ്രസിനെയായിരുന്നു. കരുണാനിധിയുടെ പ്രസ്‌താവന ഞായറാഴ്‌ച തന്നെ കോണ്‍ഗ്രസ് തള്ളിയിരുന്നു. പ്രഭാകരനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ കരുണാനിധിയുടെ വ്യക്തിപരമാണെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് കൈക്കൊണ്ടത്.












Click it and Unblock the Notifications