ലാവലിന്‍: പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന്

ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ തെറ്റുചെയ്‌തതായ തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദാണ് ഇതു സംബന്ധിച്ച് സര്‍ക്കാറിന് നിയമോപദേശം നല്‍കിയത്.
ശനിയാഴ്‌ച പതിനൊന്നുമണിയോടെയാണ് സര്‍ക്കാറിന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ബുധനാഴ്‌ച ചേരുന്ന നിയമസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേയ്‌ക്കുമെന്നാണ് കരുതുന്നത്.
വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാറിന് തീരുമാനമെടുക്കാന്‍ ഹൈക്കോടതി അനുവദിച്ച കാലാവധി മെയ് 11 അവസാനിക്കാനിരിക്കെയാണ് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം കൈമാറിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമയം നീട്ടിച്ചോദിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമായിരുന്നു.
പ്രോസിക്യൂഷന്‍ അനുമതിക്കാര്യത്തില്‍ ഗവര്‍ണര്‍ സര്‍ക്കാറിന്റെ അഭിപ്രായം തേടിയത് ഫെബ്രുവരി മാസത്തിലാണ്. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടാന്‍ ഫെബ്രുവരി നാലിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാച്ചത്.












Click it and Unblock the Notifications