ആരെയും രക്ഷിയ്ക്കാന്‍ ശ്രമിച്ചിട്ടില്ല: എജി

കൊച്ചി: ലാവലിന്‍ കേസില്‍ ആരെയും രക്ഷിയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ്. മന്ത്രിസഭയ്ക്ക് നല്കിയ നിയമോപദേശം എവിടെ നിന്നാണ് ഇത് ചോര്‍ന്നതെന്ന് അറിയില്ലെന്നും ഇക്കാര്യത്തിലുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാവലിന്‍ കേസ് സംബന്ധിച്ച് താന്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും സി ബിഐ കൈമാറിയില്ലെന്ന് എജി പറഞ്ഞു. സിബിഐ മുഴുവന്‍ രേഖകളും കൈമാറിയിരുന്നുവെന്ന പ്രതിപക്ഷ നേതാവിന്റേയും മറ്റും ആരോപണങ്ങള്‍ ശരിയല്ല.

എന്നാല്‍ പ്രധാനപ്പെട്ട രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് നിയമോപദേശം നല്കിയത്. കൂടുതല്‍ പരിശോധനകള്‍ക്കാണ് മറ്റു രേഖകള്‍ ആവശ്യപ്പെട്ടത്. താന്‍ ചെയ്തത് ശരിയാണെന്ന് പൂര്‍ണമായി വിശ്വസിയ്ക്കുന്നു. സര്‍ക്കാരിന് എജിയുടെ ഉപദേശം പരിഗണിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ലഭിയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ് 11നകം സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കേണ്ടതിനാലാണ് നിയമോപദേശം രണ്ടാം തീയതി തന്നെ നല്കിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി കത്തയച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം വൈകിയാല്‍ ഗവര്‍ണര്‍ സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടെന്നും അത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിയ്ക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ എടുത്തു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+