ഭര്‍ത്താവിനെ കൊന്ന ഭാര്യക്ക് വധശിക്ഷ
ക്വാലാലംപുര്‍: ഭര്‍ത്താവിനെ കൊന്ന് തോട്ടത്തില്‍ കുഴിച്ചുമൂടിയ ഇന്ത്യന്‍ വംശജയ്ക്ക് മലേഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു.
വ്യവസായിയായ റെയാസ് അഹമ്മദ് മറൂഫിനെ വധിച്ച കേസില്‍ ഭാര്യ ഷഹ്മിന്‍ ബനോ മുഹമ്മദ് ഫറൂഖ് (41), ബന്ധു ജാവേദ് വഹീദ് (39)എന്നിവരെയാണ് ജഡ്ജി സഹാറ ഇബ്രാഹിം വധശിക്ഷക്കു വിധിച്ചത്.
2004ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് റെയാസിന് ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കിയ ശേഷം ജാവേദിന്റെ സഹായത്തോടെ കിടപ്പറയില്‍ വച്ച് കഴുത്തു ഞെരിച്ച് കൊന്ന് രഹസ്യമായി തോട്ടത്തില്‍ കുഴിച്ചുമൂടി എന്നാണ് കേസ്.
എന്നാല്‍ ജാവേദും അയൂബ് എന്നൊരാളും ചേര്‍ന്നാണ് തന്റെ ഭര്‍ത്താവിനെ കൊന്നതെന്നും താന്‍ ഭര്‍ത്താവിനെ രക്ഷിക്കാനാണ് ശ്രമിച്ചത് എന്നുമായിരുന്നു ഷഹ്‌മിന്‍ കോടതിയില്‍ വാദിച്ചത്.
എന്നാല്‍ ഷഹ്‌മിന്റെ രണ്ട് കുട്ടികളുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. ജാവേദ് റെയാസിനെ കഴുത്തി ഞെരിച്ചു കൊലപ്പെടുത്തുന്നതു കണ്ടതായും ഈ സമയത്ത് ഷഹ്മീന്‍ റെയാസിന്‍റെ കൈകള്‍ പിടിച്ചിരിക്കുകയായിരുന്നുവെന്നും കുട്ടികള്‍ കോടതിയില്‍ മൊഴി നല്‍കി.
ജഡം മറവുചെയ്യാന്‍ അമ്മ തന്നെയാണ് കുഴിയെടുത്തത് എന്നും കുട്ടികള്‍ വെളിപ്പെടുത്തി. ഈ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പതിനാല് വര്‍ഷം മുന്പാണ് റെയാസ്-ഷാഹ്‌മിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാല് മക്കളുണ്ട്.












Click it and Unblock the Notifications