Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിക്കാന്‍ പണം നല്‍കാത്തതിന്‌ ഭാര്യയെ കൊന്നു

അജ്‌മീര്‍: മദ്യപിക്കാന്‍ പണം നല്‍കാതിരുന്ന ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി. രാജസ്ഥാനിലെ അജ്‌മീറിലെ ഗുജ്ജാര്‍വാല ഗ്രാമത്തില്‍ ചൊവ്വാഴ്‌ച രാത്രിയാണ്‌ കാലപാതകം നടന്നത്‌. മുപ്പത്തിയെട്ടുകാരനായ പ്രഹ്‌ളാദ്‌ ആണ്‌ ഭാര്യ മന്‍ഭറിനെ മക്കളുടെ മുന്നില്‍വച്ച്‌ കഴുത്തുചെരിച്ച്‌ കൊന്നത്‌.

ഗ്രാമവാസികളുടെ സഹായത്തോടെ പൊലീസ്‌ പിന്നീട്‌ ഇയാളെ അറസ്റ്റുചെയ്‌തു. കൂലിവേലക്കാരനായ പ്രഹ്‌ളാദ്‌ കഴിഞ്ഞ ദിവസങ്ങളില്‍ അസ്വസ്ഥനായിരുന്നുവത്രേ. എന്‍ആര്‍ഇജിഎസിന്റെ കീഴിലെ ജോലിക്കാരിയായിരുന്നു മന്‍ഭര്‍. അച്ഛന്‍ അമ്മയെ കൊലപ്പെടുത്തികയായിരുന്നുവെന്ന്‌ ഇവരുടെ അഞ്ചു മക്കളും പൊലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌.

അച്ഛന്‍ മദ്യപിച്ച്‌ വന്ന്‌ അമ്മയോട്‌ വഴക്കിടുന്നതും പതിവാണെന്ന്‌ കുട്ടികള്‍ പറയുന്നു. ഇവരുടെ മൂത്ത മകന്‍ ശരവണിന്‌ 12 വയസ്സുണ്ട്‌. സംഭവദിവസം രാവിലെ മുതല്‍ പ്രഹ്ലാദ്‌ മദ്യപിക്കുകയായിരുന്നുവത്രേ.

പിന്നീട്‌ മന്‍ഭര്‍ ജോലിസ്ഥലത്തുനിന്നും വന്നയുടനെ ഇയാള്‍ വീണ്ടും മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടു. പണം തരില്ലെന്ന്‌ അവര്‍ പറഞ്ഞതോടെ പ്രഹ്ലാദ്‌ ചീത്ത വിളിക്കാനും മര്‍ദ്ദിക്കാനും തുടങ്ങി. കുട്ടികള്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രഹ്ലാദ്‌ അവരെയും ആക്രമിക്കുകയായിരുന്നുവത്രേ.

പിന്നീട്‌ മന്‍ഭറിനെ അടിച്ച്‌ നിലത്തുവീഴ്‌ത്തി നെഞ്ചത്ത്‌ കയറിയിരുന്ന്‌ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നുവെന്ന്‌ മക്കള്‍ പറയുന്നു. മന്‍ഭര്‍ കരയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലത്രേ.

കൊലചെയ്‌തശേഷം പ്രഹ്ലാദ്‌ വീടിന്റെ തട്ടിന്‍പുറത്ത്‌ കയറി ഒളിച്ചിരുന്നു. കുട്ടികള്‍ അയല്‍ക്കാരെ വിവരം അറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രഹ്ലാദിനെ സമീപവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+