കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനും പിണറായിയ്‌ക്കും തെറ്റി: കാരാട്ട്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനുമെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌.

തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോല്‍ക്കാന്‍ കാരണം സംസ്ഥാന നേതൃത്വത്തിന്റെ സമീപനങ്ങളാണെന്ന്‌ കാരാട്ട്‌ സംസ്ഥാന സമിതിയോഗത്തില്‍ തുറന്നടിച്ചു. ലാവലിന്‍ കേസ്‌ പ്രശ്‌നത്തില്‍ വിഎസ്‌ പാര്‍ട്ടിനയം മറികടന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

തുടര്‍ച്ചയായ രണ്ടാം ദിവസവും യോഗത്തില്‍ പൊതുവെ ഉയര്‍ന്നത്‌ വിഎസിനെതിരായ വിമര്‍ശനങ്ങളായിരുന്നു. ചര്‍ച്ചയില്‍ ഇടപെട്ട്‌ സംസാരിക്കവെയാണ്‌ കാരാട്ട്‌ സംസ്ഥാന നേതൃത്വത്തിലും വിഎസിനുമെതിരെയുള്ള കേന്ദ്രത്തിന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.

ഔദ്യോഗിക നേതൃത്വത്തിനെതിരെ കാരാട്ട്‌ ഉന്നയിച്ച ആരോപണങ്ങള്‍ പ്രധാനമായും പിഡിപി ബന്ധവും ജനതാദളിനോടുള്ള പാര്‍ട്ടി സമീപനവുമായിരുന്നു. പിഡിപി ബന്ധം തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തു. സംശയത്തിന്റെ നിഴലില്‍ കഴിയുന്ന മദനിയുമായുള്ള പരസ്യബന്ധം ഒഴിവാക്കാമായിരുന്നു. ജനതാദളുമായുള്ള ബന്ധം തകര്‍ന്നത്‌ മുന്നണിയെ ശിഥിലമാക്കി- കാരാട്ട്‌ കുറ്റപ്പെടുത്തി.

ലാവലിന്‍ കേസ്‌ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ഇക്കാര്യം പിബി ചര്‍ച്ചചെയ്‌തുവരികയാണെന്നും പറഞ്ഞ കാരാട്ട്‌ നിലപാട്‌ സ്വീകരിച്ചശേഷം അറിയിക്കുമെന്നും വ്യക്തമാക്കി. പിബി മുന്‍പെടുത്ത നിലപാടിന്‌ വിരുദ്ധമായ സമീപനമാണ്‌ വിഎസ്‌ ലാവലിന്‍ കേസില്‍ സ്വീകരിച്ചത്‌ അതു ശരിയായില്ല- കാരാട്ട്‌ പറഞ്ഞു.

ചന്ദ്രന്‍പിള്ള, മേഴ്‌സിക്കുട്ടിയമ്മ, എസ്‌ ശര്‍മ, എം ചന്ദ്രന്‍, എന്നിവരൊഴിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം ബുധനാഴ്‌ചയും വിഎസിനെ വിമര്‍ശിച്ചു. ലാവലിന്‍പ്രശ്‌നത്തില്‍ പിണറായിയെ പിന്തുണച്ചില്ലെന്നതായിരുന്നു വിഎസിനെതിരെ ഉയര്‍ന്ന പ്രധാനവിമര്‍ശനം.

പി ജയരാജന്‍ ജനതാദള്‍ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചത്‌ ഏറെ ശ്രദ്ധേയമായി. സംസ്ഥാന നേതൃത്വത്തിന്റെ ശക്തനായ വക്താവാണ്‌ ജയരാജന്‍. വ്യാഴാഴ്‌ച അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച അവസാനിക്കും. തുടര്‍ന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ കൂടിയശേഷം പിണറായി വിജയന്‍ മറുപടി പറയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X