സിപിഎമ്മിന് വഴങ്ങി നിന്നത് തെറ്റായെന്ന് സിപിഐ
തിരുവനന്തപുരം: സ്ഥിരമായി സിപിഎമ്മിന് കീഴടങ്ങി നില്‍ക്കേണ്ട കാര്യമില്ലെന്ന് സിപിഐ. ഇക്കാര്യത്തില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കുന്നതാണ് നല്ലതെന്ന് വെള്ളിയാഴ്ച ചേര്‍ന്ന സിപിഐ എക്സക്യൂട്ടീവില് അഭിപ്രായമുയര്‍ന്നു.
ഇത്തരത്തില്‍ സിപിഎമ്മിന് വഴങ്ങി നിന്നതും തിരഞ്ഞെടുപ്പില്‍ തോല്ക്കാന് ഒരു കാരണമാണെന്നും ഇടതുമുന്നണിയെ കാത്തൂസൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം സിപിഎമ്മിന് മാത്രമായി വിട്ടുകൊടുക്കേണ്ടതില്ലെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.
സിപിഐ കാഴ്ചക്കാരായി നോക്കിനില്ക്കുന്നത് ശരിയല്ല. ആര്‍എസ്പി, ജനതാദള്‍ തുടങ്ങിയ ഘടകകക്ഷികള്ക്കെല്ലാമെതിരെ സിപിഎം തിരിഞ്ഞപ്പോഴെല്ലാം സിപിഐ മൗനം പാലിച്ചത് തെറ്റായിപ്പോയി. ഇങ്ങനെ മൗനം പാലിച്ചതിന്റെ ഫലമായി പൊന്നാനി സീറ്റ് കൈവിട്ടുപോയി.
പിഡിപി ബന്ധത്തെ സിപിഐ ആദ്യം എതിര്‍ത്തെങ്കിലും അതില്‍ ഉറച്ചു നിന്നില്ല. പൊന്നാനിയിലെ പിഡിപി സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കേണ്ട അവസ്ഥവന്നു. ലാവലിന്‍ കേസില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാതിരുന്നതും ശരിയായില്ല. അത് സിപിഎമ്മിന്റെ ആഭ്യന്തരപ്രശ്നമായി കണ്ടതും ശരിയായില്ല- യോഗത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനങ്ങള്‍ ഇതൊക്കെയാണ്.
ഇരുപത് പേരാണ് എക്സിക്യൂട്ടീവില്‍ സംസാരിച്ചത്. സിപിഐ മത്സരിച്ച മണ്ഡലത്തില്‍ രാഷ്ട്രീയ വോട്ടുകള്‍ മുഴുവന്‍ കിട്ടിയില്ലെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി. ജനറല്‍ സെക്രട്ടറി എബി ബര്ദന് ദേശീയ തലത്തിലെ പരാജയം വിലയിരുത്തി.
മൂന്നാം മുന്നണിയ്ക്ക് ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാന കൗണ്‍സില്‍ ചേരുന്നുണ്ട്, ദേശീയ നേതാക്കളായ ഡി രാജ, എസ് സുധാകര്‍ റെഡ്ഡി എന്നിവര്‍ പങ്കെടുക്കും.
-
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; രോഗികളെ സുരക്ഷിതമായി മാറ്റി -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്











Click it and Unblock the Notifications