കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

29 കുട്ടികള്‍ തീപിടുത്തത്തില്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഡേ കെയര്‍ സെന്ററില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ 29 കുട്ടികള്‍ മരിച്ചു. 12 കുട്ടികള്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു.

വടക്കുപടിഞ്ഞാറന്‍ മേഖലയിലെ സൊണോറ സംസ്ഥാനത്താണ്‌ സംഭവം നടന്നത്‌. അപകടം നടക്കുമ്പോള്‍ ഡേ കെയര്‍ സെന്ററില്‍ 176 കുട്ടികള്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌.

തൊട്ടടുത്തുള്ള ടയര്‍ ഗോഡൗണില്‍ നിന്നാണ്‌ സെന്ററിലേയ്‌ക്ക്‌ തീപടര്‍ന്നത്‌. ഒട്ടേറെ കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പെട്ടന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചു. 27 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്‌. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ അധികൃതര്‍ പറയുന്നു.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന്‌ പരിശോധന നടക്കുന്നുണ്ട്‌. തീപ്പിടുത്തത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. 25 കുട്ടികളും അഞ്ച്‌ മുതിര്‍ന്നവരുമാണ്‌ പരുക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്നത്‌. മൂന്നു മാസത്തിനും രണ്ടുവയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ്‌ ഇവിടെയുണ്ടായിരുന്നത്‌.

പ്രദേശത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരാണ്‌ കുട്ടികളെ ഇവിടെ നോക്കാല്‍ ഏല്‍പ്പിച്ചിരുന്നത്‌. സര്‍ക്കാ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X