Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉള്‍പ്പോര്‌ രൂക്ഷം അരുണ്‍ ജെയ്‌റ്റിലി രാജിവെച്ചു

ദില്ലി: ബിജെപി നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ്‌ രാജി. ഒരാള്‍ക്ക്‌ ഒരു പദവി എന്ന പാര്‍ട്ടി നയമനുസരിച്ചാണ്‌ രാജിവെച്ചതെന്ന്‌ പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പരാജയത്തെ തുടര്‍ന്ന്‌ ബിജെപിയില്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്‌ രാജിയെന്നും അഭ്യൂഹം പരന്നിട്ടുണ്ട്‌. തിങ്കളാഴ്‌ചയാണ്‌ ജെയ്‌റ്റ്‌ലിരാജിക്കത്ത്‌ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ്‌ സിങ്ങിന്‌ കൈമാറിയത്‌.

ബിജെപിയില്‍ രൂപം കൊണ്ട പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിയ്‌ക്കുന്നതാണ്‌ ജെയ്‌റ്റിലിയുെട രാജിയെന്ന്‌ വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിയിലെ സ്ഥിതി സ്‌ഫോടനാത്മകമാണെന്നും ചെറിയൊരു തീപ്പൊരി മതി അതു ആളിക്കത്തിക്കാനെന്നും ലോക്‌സഭയിലെ ബിജെപി ഉപനേതാവ്‌ സുഷമ സ്വരാജ്‌ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

പരാജയത്തെപ്പറ്റി ശരിയായ ആത്മപരിശോധന നടത്താത്ത നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടു പാര്‍ട്ടി സ്‌ഥാനങ്ങളെല്ലാം രാജിവച്ച മുതിര്‍ന്ന നേതാവ്‌ യശ്വന്ത്‌ സിന്‍ഹ, തന്റെ മാതൃക പിന്തുടരാന്‍ സഹനേതാക്കളോട്‌ അഭ്യര്‍ഥിച്ചിരുന്നു. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാവ്‌ ജസ്വന്ത്‌ സിങ്‌ ഉന്നയിച്ച പ്രശ്‌നങ്ങളുടെ ചുവടുപിടിച്ചാണു യശ്വന്ത്‌ സിന്‍ഹയും രംഗത്തെത്തിയത്‌.

സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകേണ്ടെന്ന്‌ കരുതിയാണ്‌ പാര്‍ട്ടി നേതൃത്വം ജസ്വന്ത്‌ സിങ്ങിനെതിരെ നടപടിയെടുക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+