സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുമായി ചര്‍ച്ച
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ ബുധനാഴ്‌ച സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ച നടത്തും. പ്രൊഫഷണല്‍ കേളെജ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷഫലം വന്നിട്ടും ഫീസ് സംബന്ധിച്ച് സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാരിന് ധാരണയിലെത്താന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
ജൂണ്‍ ഇരുപതോടെയെങ്കിലും സ്വാശ്രയമേഖലയിലെ ഫീസ് സംബന്ധിച്ച് വ്യക്തതയുണ്ടാക്കണമെന്ന് എന്‍ട്രന്‍സ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓപ്‌ഷന്‍ സ്വീകരിക്കലും അലോട്ട്‌മെന്റുമടക്കമുള്ള നടപടികള്‍ ആരംഭിച്ചതോടെ മാനേജ്‌മെന്റുകളുമായി ധാരണയിലെത്താനാകാത്തത് പ്രവേശന നടപടികളെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ മെരിറ്റ് സീറ്റുകളിലെ ഫീസ് 30750 രൂപയില്‍ നിന്ന് 45000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.
വിദ്യാഭ്യാസ മന്ത്രിയും സ്വാശ്രയ എന്‍ജിനിയറിംഗ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി കഴിഞ്ഞദിവസം നടന്ന ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു. ഫീസ് വര്‍ധിപ്പിക്കുകയെന്ന എന്‍ജിനിയറിംഗ് മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യത്തിന് വിദ്യാഭ്യാസമന്ത്രി വഴങ്ങാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. മാനേജ്‌മെന്റും സര്‍ക്കാരും പിടിവാശി തുടരുകയാണെങ്കില്‍ ഈ വര്‍ഷവും സംസ്ഥാനത്തെ സ്വാശ്രയ കോളെജ് പ്രവേശനം അനിശ്ചിതമായി നീളും.












Click it and Unblock the Notifications