ബലാത്സംഗം പെണ്ണിനും ചെയ്യാം: നടന്റെ ഭാര്യ
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത വീട്ടുവേലക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബോളിവുഡ് താരം ഷൈനി അഹൂജ ചതിക്കപ്പെട്ടതാണെന്ന് ഭാര്യ അനുപം അഹൂജ. ഭര്‍ത്താവിനെ ന്യായീകരിച്ചു കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബലാത്സംഗം ചെയ്യാന്‍ പെണ്ണുങ്ങള്‍ക്കും കഴിയുമെന്ന് അനുപം അഹൂജ പറഞ്ഞു.
പെണ്‍കുട്ടി ശാരീരികമായി പീഢിപ്പിക്കപ്പെട്ടു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് നിങ്ങളരെങ്കെലും കണ്ടിട്ടുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരോട് അവര്‍ ചോദിച്ചു.
സത്യത്തില്‍ എന്താണ് സംഭവിച്ചതെന്നെനിക്കറിയില്ല. എന്നാല്‍ ചതി നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്- അനുപം അഹൂജ വികാരധീനയായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വേലക്കാരി പെണ്‍കുട്ടിയുടെ ഉള്ളിലിരിപ്പ് എന്തെന്ന് മനസിലാകുന്നില്ല. തനിക്ക് ഷൈനിയെ 15 വര്‍ഷത്തോളമായി അറിയാമെന്ന് പറഞ്ഞ അനുപം അഹൂജ ഷൈനി കുറ്റസമ്മതം നടത്തിയതായ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു.
അതേ സമയം പീഡനക്കേസില്‍ ഷൈനി അഹൂജ കുടുങ്ങുമെന്ന് തന്നെയാണ് പുതിയ വഴിത്തിരിവുകള്‍ സൂപിപ്പിയ്‌ക്കുന്നത്.
ഷൈനി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ക്കായി അഹൂജയെ ഡിഎന്‍എ പരിശോധനയ്‌ക്ക് വിധേയനാക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്. അന്ധേരി ലോക്കപ്പില്‍ കഴിയുന്ന താരത്തെ പോലീസ് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ചോദ്യം ചെയ്‌തു.
ഇതിനിടെ പെണ്‍കുട്ടിയുടെ ജന്മസ്ഥലമായ അലിബാഗിലെ റോഹയിലേക്ക് ഒരു സംഘം പോലീസുകാര്‍ പോയി. ഇവിടത്തെ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ച് ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോയെന്ന് അന്വേഷിച്ചറിയാണ് സംഘം പോയിരിക്കുന്നത്.












Click it and Unblock the Notifications