സത്യം കന്പ്യൂട്ടേഴ്സ് ഇനി മഹീന്ദ്ര സത്യം
ഹൈദരാബാദ്: കമ്പനി ചെയര്‍മാനായിരുന്ന രാമലിംഗരാജുവിന്റെ സാമ്പത്തിക ക്രമക്കേടുകളിലൂടെ വാണിജ്യ ലോകത്തെ ഞെട്ടിച്ച രാജ്യത്തെ പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ സത്യം കമ്പ്യൂട്ടേഴ്സ് ഇനി മഹീന്ദ്ര സത്യം എന്നറിയപ്പെടും.
ഏറെ വിവാദങ്ങളും നിയമനടപടികളും നേരിട്ടതിന് ശേഷമാണ് സത്യം കമ്പ്യൂട്ടേഴ്സ് പുതിയ മുഖം തേടുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ചിഹ്നമായിരിക്കും ഇനി കമ്പനി ഉപയോഗിക്കുക.
സാമ്പത്തിക തട്ടിപ്പിലൂടെ സത്യത്തിനുണ്ടായ ചീത്തപ്പേര് മാറ്റിയെടുക്കാനാണ് പേര് മാറ്റത്തിലൂടെ ശ്രമിയ്ക്കുന്നതെന്ന് മഹീന്ദ്ര ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു. മഹീന്ദ്ര ഗ്രൂപ്പില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്ന വിശ്വസ്ത സേവനം മഹീന്ദ്ര സത്യത്തില്‍ നിന്ന് ലഭ്യമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യത്തിന്റെ തിരിച്ചുവരവില്‍ ഈ പേര് മാറ്റം നിര്‍ണായകമാവുമെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് വിനീത് നയ്യാര്‍ പറഞ്ഞു. ഏപ്രില്‍ നടന്ന ലേലത്തിലാണ് സത്യം കമ്പ്യൂട്ടേഴ്സിനെ ടെക്ക് മഹീന്ദ്ര വാങ്ങിയത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications