മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഡോക്ടര്‍ പീഡിപ്പിച്ചു
മുംബൈ: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റെസിഡന്റ് മെഡിക്കല്‍ ഓഫീസറെ പോലീസ് അറസ്‌റ്റു ചെയ്‌തു. മുംബൈ സിഎസ്‌ടി സ്‌റ്റേഷന് സമീപത്തുള്ള സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലാണ് സംഭവം. വിവാഹം കഴിയ്‌ക്കാമെന്ന് വിശ്വസിപ്പിച്ച് 22കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പത്ത് മാസത്തോളം പീഡിപ്പിച്ച ആര്‍എംഒ രാഹുല്‍ സിങ് ദേശ് വാളാണ് (30) അറസ്‌റ്റിലായത്.
ഹരിയാന സ്വദേശിയായ ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ എടുത്തതായി പരാതിയുണ്ട്. ഇതേ തുടര്‍ന്ന് ഡോക്ടറുടെ ലാപ്‌ടോപ്, പെന്‍ ഡ്രൈവ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തു.
ജ്യൂസില്‍ ലഹരിമരുന്ന കലര്‍ത്തി കുടിപ്പിച്ചാണ് ഇയാള്‍ ആദ്യതവണ പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് പലതവണ പീഡനം തുടര്‍ന്നെങ്കിലും ഒടുവില്‍ വിവാഹം കഴിയ്‌ക്കാമെന്ന് വാഗ്‌ദാനവും ഇയാള്‍ നല്‌കിയിരുന്നു. എന്നാല്‍ രാഹുല്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിയ്‌ക്കാന്‍ പോകുന്നതായി കേട്ടറിഞ്ഞ യുവതി ഇക്കാര്യം ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‌കിയത്.
എല്ലുരോഗ വിദഗ്‌ധനായ രാഹുല്‍ സിങ് ജെജെ ആശുപത്രയില്‍ എംഡിയ്‌ക്ക് പഠിയ്‌ക്കുന്നതിനിടെയാണ് ഡെപ്യൂട്ടേഷനില്‍ സെന്റ് ജോര്‍ജ്ജില്‍ ആര്‍എംഒആയി നിമയിതനായത്.












Click it and Unblock the Notifications