Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: കുറ്റപത്രം കോടതി പരിഗണിക്കുന്നു

കൊച്ചി: അഭയകേസില്‍ ഫാദര്‍ തോമസ്‌ എം കോട്ടൂര്‍, ഫാദര്‍ ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി വെള്ളിയാഴ്‌ച പരിഗണിക്കും.

പ്രഥമദൃഷ്‌ട്യാ കുറ്റം നിലനില്‍ക്കുന്നുവോ എന്ന്‌ പരിശോധിച്ച ശേഷം കുറ്റപത്രം ഫയലില്‍ സ്വീകരിക്കണമോ എന്ന കാര്യം കോടതി തീരുമാനിക്കും. കുറ്റപത്രം ഫയലില്‍ സ്വീകരിച്ചാല്‍ പ്രതികള്‍ക്ക്‌ കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട്‌ സമന്‍സ്‌ അയക്കും. അതിനിടെ ഒന്നാം പ്രതി ഫാദര്‍ തോമസ്‌ എം കോട്ടൂരിന്റെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു.

ഇതനുസരിച്ച്‌ സംസ്ഥാനത്തെവിടെയും സഞ്ചരിയ്‌ക്കുന്നതിന്‌ കോട്ടൂരിന്‌ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങേണ്ട ആവശ്യമില്ല. കോട്ടയം രൂപതാ ചാന്‍സലര്‍ എന്ന നിലയില്‍ ജോലി ചെയ്യുന്നതിനാണ്‌ ഇളവ്‌ അനുവദിക്കുന്നതെന്ന്‌ ജസ്റ്റിസ്‌ കെ ഹേമ ജാമ്യ വ്യവസ്ഥകളില്‍ ഇളവ്‌ അനുവദിച്ചു കൊണ്ട്‌ വ്യക്തമാക്കി. കഴിഞ്ഞയാഴ്‌ച രണ്ടാം പ്രതി ഫാദര്‍ ജോസ്‌ പൂതൃക്കയിലിന്റെ ജാമ്യ വ്യവസ്ഥയിലും ജസ്‌റ്റിസ്‌ ഹേമ ഇളവു നല്‌കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+