കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ കേസ്‌ 18ലേയ്‌ക്ക്‌ മാറ്റിവച്ചു

  • By Staff
Google Oneindia Malayalam News

തലശേരി: തീവ്രവാദം പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ പ്രാരംഭവാദം കേള്‍ക്കുന്നത്‌ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി ആഗസ്റ്റ് 18ലേയ്‌ക്ക്‌ മാറ്റിവച്ചു.

ആകെയുള്ള 22 പ്രതികളില്‍ ഏഴുപേര്‍ക്കെതിരെയുള്ള വിചാരണയാണ്‌ തുടങ്ങിയത്‌. പ്രതികളെ കനത്ത സുരക്ഷയില്‍ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കി.

എന്നാല്‍ സുപ്രധാനമായ കേസായതിനാല്‍ കുറച്ചുകൂടി സമയം വേണമെന്ന പബ്ലിക്‌ പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ്‌ ജഡ്‌ജ്‌ കെ ബാബു വാദം കേള്‍ക്കുന്നത്‌ മാറ്റിവച്ചത്‌.

പ്രത്യേക അന്വേഷണസംഘം ഡിവൈഎസ്‌പി വികെ അക്‌ബറാണ്‌ പ്രതികള്‍ക്കെതിരെ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. കേസിലെ മുഖ്യപ്രതിയായ തടിയന്റവിടെ നസീര്‍ ഇപ്പോഴും ഒളിവിലാണ്‌.

കേസിലെ ആറാം പ്രതി കണ്ണൂര്‍ മൈതാനപ്പള്ളി ആയിഷാ മന്‍സിലില്‍ മുഹമ്മദ്‌ നൈനാര്‍(26), പന്ത്രണ്ടാം പ്രതി എറണാകുളം കളമശ്ശേരി അമ്പലം റോഡ്‌ കൂനംതൈ വെള്ളര്‍കോടത്ത്‌ വീട്ടില്‍ ഫിറോസ്‌ (28), 14-ാം പ്രതി കണ്ണൂര്‍ തയ്യില്‍ പൗണ്ട്‌ വളപ്പ്‌ റഹ്‌മാനിയ നിവാസില്‍ കൊട്ടാരത്ത്‌ മൗത്താരക്കണ്ടി നവാസ്‌(30), 16-ാം പ്രതി എറണാകുളം പെരുമ്പാവൂര്‍ പാറപ്പുറം മുണ്ടക്കാട്‌ വീട്ടില്‍ സാബിര്‍.പി.ബുഹാരി(29), 17-ാം പ്രതി എറണാകുളം കുന്നത്തുനാട്‌ നെടുംതോട്‌ പുത്തന്‍പുരയില്‍ വി.കെ.അനസ്‌(24), 18-ാം പ്രതി കണ്ണൂര്‍ ആനയിടുക്ക്‌ സുഹറാദറില്‍ ഷെനീജ്‌ (27), 19-ാം പ്രതി എറണാകുളം മട്ടാഞ്ചേരി പനയപ്പള്ളി ചെറിയകത്ത്‌ കുളങ്ങര ഇല്ലത്ത്‌ വീട്ടില്‍ അബ്ദുള്‍ ഹമീദ്‌ എന്ന അമീറലി(45)എന്നിവര്‍ക്കെതിരെയുള്ള വിചാരണയാണ്‌ തുടങ്ങിയത്‌.

കേസിലുള്‍പ്പെട്ട കണ്ണൂര്‍ സിറ്റി മൈതാനപ്പള്ളിയിലെ മുഹമ്മദ്‌ ഫയാസ്‌, കണ്ണൂര്‍ മുഴത്തടത്തെ മുഹമ്മദ്‌ ഫായിസ്‌, കൊച്ചി സ്വദേശി മുഹമ്മദ്‌ യാസീന്‍, മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹീം എന്നിവര്‍ കശ്‌മീരിലെ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X