പനി: ഉദ്യോഗസ്ഥര്‍ വീഴ്‌ച വരുത്തിയെന്ന് മന്ത്രി
കണ്ണൂര്‍: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പറ്റിയ വീഴ്‌ചയാണ് ജില്ലയില്‍ പനി പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് ആരോഗ്യമന്ത്രി പികെ ശ്രീമതി.
കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പനി എന്ത് എന്നപേരില്‍ നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പനിയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് തലത്തില്‍ നിയോഗിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വേണ്ടരീതിയില്‍ ചുമതല നിര്‍വഹിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഇങ്ങനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജൂലൈ മുതല്‍ ശംബളം നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. ജൂലൈ മാസത്തില്‍ മാത്രം കണ്ണൂരില്‍ 85,000ത്തോളം പേര്‍ക്കാണ് പനി ബാധിച്ചത്.
കൊതുക് നിവാരണ പരിപാടികള്‍ കാര്യക്ഷമമാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹായം തേടുമെന്നും പനി സംബന്ധിച്ച് വീടുകള്‍തോറും കയറിയിറങ്ങി സര്‍വ്വേ നടത്തുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications