Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ കരാര്‍: സിപിഐ അയയുന്നു

തിരുവനന്തപുരം: പുതിയ സ്വാശ്രയ കോളെജ്‌ കരാറില്‍ ഈ അധ്യയന വര്‍ഷത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യത്തില്‍ നിന്നും സിപിഐ പിന്നോട്ട്‌.

തിങ്കളാഴ്‌ച ചേര്‍ന്ന സിപിഐ സെക്രട്ടേറിയറ്റാണ്‌ കരാറില്‍ ഇക്കൊല്ലംതന്നെ ഭേദഗതിവരുത്തണമെന്ന ആവശ്യത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്‌.

എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രിത കോളെജുകളില്‍ ഫീസ്‌ കുറയ്‌ക്കാന്‍ കഴിയുമോ എന്ന കാര്യം പുനപരിശോധിക്കണമെന്ന ആവശ്യം ഉന്നയിക്കാനും പുതിയ സ്വാശ്രയ നിയമം എന്ന മുന്‍ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനും പാര്‍ട്ടി നിശ്ചയിച്ചു.

കരാറില്‍ ഇനി മാറ്റം വരുത്തുക പ്രായോഗികമല്ല എന്ന സിപിഎം നിലപാട്‌ ഫലത്തില്‍ സിപിഐ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ കോളെജുകളിലെ ഫീസ്‌ ഇനി കുറയ്‌ക്കുന്നത്‌ നിയമക്കുരുക്കുകള്‍ക്ക്‌ വഴിവയ്‌ക്കുമെന്ന്‌ സിപിഐയ്‌ക്ക്‌ ബോധ്യമുണ്ട്‌. എന്നാലും അതിനായുള്ള സാധ്യത പരിശോധിക്കണമെന്നാണ്‌ പാര്‍ട്ടിയുടെ നിലപാട്‌.

പുതിയ സ്വാശ്രയ നിയമം നടപ്പുള്ളതല്ല എന്ന സിപിഎം നിലപാടിനെതരെ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. കര്‍ണാടകത്തിലെ പ്രൊഫഷണല്‍ കോളെജുകളുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അതിനുള്ള സാധ്യതയുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നാണ്‌ സിപിഐ പറയുന്നത്‌. ഇടതുമുന്നണി യോഗത്തില്‍ സിപിഐ ഇക്കാര്യം ഉന്നയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+