സ്വാശ്രയം: ഇടതുമുന്നണിയില്‍ പരിഹരിക്കും
തിരുവനന്തപുരം: സ്വാശ്രയ കരാര്‍ പ്രശ്നത്തില്‍ മുന്നണിയിലെ ഘടകക്ഷികള്‍ തമ്മിലും മന്ത്രിമാര്‍ തമ്മിലും ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ മന്ത്രിസഭ എല്‍ഡിഎഫ് നേതൃത്വത്തെ ചുമതലപ്പെടുത്തി.
ആഗസ്റ്റ് എട്ടിന് ചേരുന്ന എല്‍ഡിഎഫ് യോഗം കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. സ്വാശ്രയ പ്രശ്നം എല്‍ഡിഎഫിന് വിടണമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് മന്ത്രിസഭയില്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
എല്‍ഡിഎഫ് യോഗം ചേരുന്നതിന് മുമ്പായി വിദ്യാഭ്യാസ സംഘടനകളുമായി മന്ത്രി എംഎ ബേബി ചര്‍ച്ച ചെയ്യും. സ്വാശ്രയ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാനായി വിദ്യാഭ്യാസ മന്ത്രിയുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരെയും ചുമതലപ്പെടുത്തിയതായാണ് മന്ത്രിസഭാ യോഗത്തിന് ശേഷം വിഎസ് അറിയിച്ചത്.
സ്വാശ്രയപ്രശ്നം എന്നെന്നേയ്ക്കുമായി പരിഹരിക്കുന്നതിന് പുതിയ നിയമം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് സിപിഐയുടെ തീരുമാനം. ഇത് യോഗത്തില്‍ പ്രശ്നങ്ങളുണ്ടാകാനിടയാകുമെന്നാണ് കരുതുന്നത്.
എന്നാല്‍ വീണ്ടും ഒരു നിയമം കൂടി കൊണ്ടുവരുകയെന്നത് സിപിഎമ്മിന്റെ പരിഗണനയിലില്ലാത്ത കാര്യമാണ്. കേന്ദ്രനിയമം മാത്രമേ പരിഹാരമാകൂ എന്ന അഭിപ്രായത്തിലാണ് സിപിഎം നേതൃത്വം. ഇതിനിടെ സ്വാശ്രയപ്രശ്നം പരിഹരിക്കാനായി മുന്നണിയുടെ ഉപസമിതിയെ നിയോഗിച്ചേയ്ക്കുമെന്ന് സൂചനകളുണ്ട്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications