കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനെ പന്നിപ്പനി ഭീതിയില്‍

  • By Staff
Google Oneindia Malayalam News

പുനെ: ഇന്ത്യയില്‍ ആദ്യമായി പന്നിപ്പനി ബാധിച്ച്‌ മരിച്ച റീദ ഷെയ്‌ഖ്‌ പഠിച്ചിരുന്ന സ്‌കൂളിലെ രണ്ട്‌ വിദ്യാര്‍ത്ഥികളില്‍ കൂടി പന്നിപ്പനി ബാധ സ്ഥിരീകരിച്ചു. സെന്റ്‌ ആന്‍സ്‌ സ്‌കൂളിലെ ഒരു പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിയിലും ഒരു നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിയിലുമാണ്‌ കഴിഞ്ഞ ദിവസം വൈറസ്‌ബാധ സ്ഥിരീകരിച്ചത്‌. ഇതോടെ പുനെയില്‍ മാത്രം എച്ച്‌1എന്‍1 പനി സ്ഥിരീകരിച്ചവരുടെ എണ്ണം 118 ആയി.

ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായിരുന്ന റീദ തിങ്കളാഴ്‌ചയാണ്‌ മരിച്ചത്‌. ജൂലൈ 21 ന്‌ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന്‌ സാധാരണ പനിക്കുള്ള ചികിത്സ തേടിയ ശേഷം വീണ്ടും സ്‌കൂളില്‍ എത്തിയിരുന്നു. പിന്നീട്‌ ജൂലൈ 27ന്‌ രോഗം ഗുരുതരമായപ്പോഴാണ്‌ ജഹാംഗീര്‍ ആശുപത്രിയില്‍ നിന്ന്‌ ചികിത്സ തേടിയത്‌. റീദയുടെ രോഗം സ്ഥിരീകരിയ്‌ക്കുന്നതില്‍ ആശുപത്രിയ്‌ക്ക്‌ പറ്റിയ പിഴവാണ്‌ മരണത്തിന്‌ കാരണമായതെന്ന്‌ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

റീദയുടെ മരണത്തെ തുടര്‍ന്ന്‌ പുനെ നഗരമാകെ ഭീതിയിലാണ്‌. സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ ഒട്ടേറെ ജനങ്ങള്‍ പ്രാഥമിക പരിശോധനകള്‍ക്കായി എത്തുന്നുണ്ട്‌. പനിബാധ ഉണ്ടായതിന്‌ ശേഷം റീദ വീണ്ടും സ്‌കൂളില്‍ എത്തിയത്‌ മറ്റുള്ളവരിലേക്കും വൈറസ്‌ പകരാന്‍ കാരണമായിട്ടുണ്ടോ എന്ന്‌ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്‌.

സ്‌കൂളുകളില്‍ എച്ച്‌1എന്‍1 വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനേ തുടര്‍ന്ന്‌ നഗരത്തിലെ രണ്ടു സ്‌കൂളുകള്‍ അടച്ചു. റീദ ഷെയ്‌ഖ്‌്‌ പഠിച്ചിരുന്ന സെന്റ്‌ ആന്‍സ്‌ കോണ്‍വെന്റ്‌ സ്‌കൂളും സെന്റ്‌ അലീന സ്‌കൂളുമാണ്‌ അടച്ചത്‌. സെന്റ്‌ ഹെലേന, ലയോള എന്നീ സ്‌കൂളുകളില്‍ കൂടി പനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X