കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിയാന്‍ കരാര്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും: വിഎസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആസിയാന്‍ കരാര്‍ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

കേരളത്തിലെ കാര്‍ഷിക മേഖലയെ പഴയ അവസ്ഥയിലേക്കു തള്ളിവിടുന്നതാകും കരാര്‍. ഇത്തരത്തിലുള്ള അന്തരാഷ്ട്ര വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്യണം- അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്യദിനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്യ സമരത്തില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരെ അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്യസമര സേനാനികളുടെ പോരാട്ടവീര്യം പുതിയ തലമുറകള്‍ക്ക് ആവേശം നല്‍കുന്നതായി വിഎസ് പറഞ്ഞു.

മുംബൈഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വീരജവാന്‍മാരെയും അദ്ദേഹം അനുസ്മരിച്ചു.വര്‍ധിച്ചു വരുന്നു വിഘടനവാദത്തിനും തീവ്രവാദത്തിനും അറുതി വരുത്തണം. രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഇത്തരത്തിലുള്ളവരെ ഒറ്റപ്പെടുത്തണം.

രാജ്യം രൂക്ഷമായ വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ്. ഉല്‍പാദക സംസ്ഥാനങ്ങളിലെ വിലക്കയറ്റവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലവര്‍ധന താരതമ്യേന പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പരമാവധി ഇടപെടലുകള്‍ നടത്തുന്നുണ്ട്.

രണ്ടു വര്‍ഷത്തിനുള്ളില്‍ നെല്ലുല്‍പാദനം പത്തുലക്ഷം ടണ്ണായി ഉയര്‍ത്താന്‍ കഴിയണം മാത്രമല്ല, പാല്‍, പച്ചക്കറി, മുട്ട തുടങ്ങിയവയുടെ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയും വേണം. ഇപ്പോള്‍ കേരളം നേരിടുന്ന ആരോഗ്യ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കഠിന പരിശ്രമം നടത്തി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളനിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും. പനിക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വൈറസ്‌ പടരുകയാണ്‌. മാലിന്യനിര്‍മാര്‍ജ്ജനവും പരിസ്ഥിതിസംരക്ഷണവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അടിയന്തരപ്രാധാന്യമുള്ള ചുമതലയായി ഒന്നാമത്തെ അജണ്ടയായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X