ജിന്ന മഹാനായ നേതാവെന്ന് ജസ്വന്ത് സിങ്
ദില്ലി: പാകിസ്താന്റെ രാഷ്ട്രപിതാവായ മുഹമ്മദാലി ജിന്ന മഹാനായ ഇന്ത്യക്കാരനാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിങ് പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് എല്‍കെ അദ്വാനിയുടെ പാത പിന്തുടര്ന്നാണ് ജസ്വന്തും ജിന്നയെ മഹാനെന്ന് വിളിച്ചിരിയ്ക്കുന്നത്.
ഇന്ത്യാ വിഭജനത്തിന് കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്റുവാണെന്നും സിങ് കുറ്റപ്പെടുത്തി. സിഎന്‍എന്‍ ഐബിന്‍ ചാനലിന്റെ 'ഡെവിള്‍സ് അഡ്വക്കേറ്റ്' എന്ന പരിപാടിയിലാണ് മുന്‍ വിദേശകാര്യ മന്ത്രി കൂടിയായ ജസ്വന്ത് സിങ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.
കേന്ദ്രീകൃത നയത്തില്‍ വിശ്വസിച്ചിരുന്ന നെഹ്റു ഇന്ത്യയും അങ്ങനെ ആകണമെന്ന് ആഗ്രഹിച്ചിരുന്നു. സംയോജിത സംവിധാനമായ ഫെഡറല്‍ നയമാണ് ജിന്ന ആഗ്രഹിച്ചിരുന്നത്. ഗാന്ധിജിയും ജിന്നയുടെ നയം അംഗീകരിച്ചിരുന്നു. എന്നാല്‍ നെഹ്റു ഇത് അംഗീകരിച്ചില്ല.
1947 ലെ ഇന്ത്യാ വിഭജനത്തിന് ഉത്തരവാദി ജിന്നയാണെന്ന ഇന്ത്യയുടെ പൊതുവീക്ഷണത്തെ ജസ്വന്ത് ശക്തമായി എതിര്‍ത്തു. ഈ വീക്ഷണം തെറ്റാണെന്ന് മാത്രമല്ല ഇത് തിരുത്തപ്പെടേണ്ടതുമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യന്‍ ഉപഭൂഖണ്ടത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് വിഭജനത്തെക്കുറിച്ചാണ്. അപ്പോള്‍ നമുക്കൊരു ചെകുത്താനെ വേണമായിരുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്ന് ജിന്നയ്ക്ക് പൈശാചിക രൂപം നല്‍കുകയായിരുന്നുവെന്നും ജസ്വന്ത് അഭിപ്രായമപ്പെട്ടു. ജിന്നയുടെ വ്യക്തിത്വത്തില്‍ താന്‍ ആകൃഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി.
നെഹ്റുവും ഗാന്ധിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ് ജിന്നയെന്നും ജസ്വന്ത് ചൂണ്ടിക്കാട്ടി. നെഹ്റുവും മറ്റു കോണ്‍ഗ്രസ് നേതാക്കന്മാരും സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഗാന്ധിയാകട്ടെ ദിവാന്റെ മകനുമാണ്. എന്നാല്‍ ജിന്ന സ്വന്തമായി തന്റെ ഇടം സ്ൃഷ്ടിയ്ക്കുകയായിരുന്നു.
കോണ്‍ഗ്രസിനും ബ്രിട്ടനും എതിരെ ശബ്ദമുയര്‍ത്തിയ ജിന്ന മഹാന് തന്നെയായിരുന്നു. ഗാന്ധിജി പോലും അദ്ദേഹത്തെ മഹാനായ ഇന്ത്യാക്കാരന് എന്നു വിളിച്ചിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ട് ഗാന്ധി അങ്ങനെ വിളിച്ചുവെന്ന് നാം ആലോചിച്ചിട്ടില്ല. ഇന്ത്യയ്ക്ക് സ്വാന്ത്ര്യം നേടിത്തരാന്‍ വേണ്ടി പോരാടിയ അദ്ദേഹം രാജ്യത്തെ മുസ്ലീംങ്ങളുടെ താല്പര്യങ്ങള്ക്കായി ദൃഡനിശ്ചയത്തോടെ നിന്നുവെന്നും ജസ്വന്ത് ചൂണ്ടിക്കാട്ടി.
ജസ്വന്തിന്റെ ജിന്ന പരാമര്‍ശങ്ങള്‍ ഈ മാസം 19 നു സിംലയില്‍ ആരംഭിയ്ക്കുന്ന മൂന്നു ദിവസത്തെ ബിജെപിയുടെ ചിന്തന്‍ ബൈഡക്കില്‍ ചര്‍ച്ചാ വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്. ജിന്നയെക്കുറിച്ച് ജസ്വന്ത് എഴുതിയ ആത്മകഥ തിങ്കളാഴ്ചയാണ് പ്രകാശനം ചെയ്യുന്നത്.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ഡൽഹിയും മുംബൈയും തകർക്കും; ഭീഷണി മുഴക്കി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ. -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ...












Click it and Unblock the Notifications