രജനി സിനിമകള്‍ക്ക് പണം മുടക്കിയത് എല്‍ടിടിഇ?
കൊളംബോ: കോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, എംഡിഎംകെ നേതാവ് വൈകോ, പിഎംകെ നേതാവ് എസ് രാംദോസ് തുടങ്ങിയവര്‍ എല്‍ടിടിഇയില്‍ നിന്നും പണം പറ്റിയതായി ശ്രീലങ്കന്‍ മന്ത്രി ആരോപിച്ചു. ലങ്കന്‍ ദുരന്ത നിവാരണ വകുപ്പ് മന്ത്രി അബ്ദുള്‍ റിഷാദ് ബദ്യൂദീന്‍ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചില തമിഴ് സിനിമകള്‍ നിര്‍മിക്കാന്‍ എല്‍ടിടിഇ പണം മുടക്കിയതായും അദ്ദേഹം പറയുന്നു.
നേരിട്ട് മുതല്‍ മുടക്കുന്നതിന് പകരം ലണ്ടനിലെ തമിഴ് വംശജര്‍ വഴി യുഎസ് ഡോളറായിട്ടാണ് പണം തമിഴ്‌നാട്ടിലെത്തിയത്. വമ്പന്‍ താരങ്ങളുടെ സിനിമകള്‍ നിര്‍മിക്കാനാണ് ഈ പണം പലപ്പോഴും ഉപയോഗിച്ചത്. രജനിയെ പോലുള്ള താരങ്ങള്‍ക്കുള്ള വമ്പന്‍ പ്രതിഫലം നല്‍കാന്‍ രക്തക്കറ പറ്റിയ പണമാണ് ഉപയോഗിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഏഷ്യന്‍ ട്രിബ്യൂണിന് നല്‍കിയ അഭിമുഖത്തിലാണു അബ്ദുള്‍ റിഷാദ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. എംഡിഎംകെ നേതാവ് വൈകോ, പിഎംകെ നേതാവ് എസ്. രാംദോസ്, തമിഴ് നാഷണല്‍ മൂവ്‌മെന്‍റ് നേതാവ് പി നെടുമാരന്‍ എന്നിവരും എല്‍ടിടിഇയില്‍ നിന്നു പണം കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതിയ സിനിമയായ യന്തിരന്റെ ചിത്രീകരണത്തില്‍ മുഴുകിയ രജനികാന്ത് മന്ത്രിയുടെ ആരോപണത്തെക്കുറിച്ചു ഇതുവരെ പ്രതികരിച്ചിട്ടില്ല. ലങ്കന്‍ മന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വൈകോ പറഞ്ഞു.












Click it and Unblock the Notifications