Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ ജോര്‍ജ് വധം: 11 പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: മുത്തൂറ്റ് എം. ജോര്‍ജ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റിന്റെ മകനും മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ പോള്‍ എം. ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്തവരെ ഐജി വിന്‍സന്‍ എം. പോള്‍ ആലപ്പുഴ എസ്പി ഓഫിസില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. ചങ്ങനാശേരിയില്‍ നിന്നാണ് ഇവരെ ആലുപ്പുഴയില്‍ എത്തിച്ചത്.

കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. വഴിയില്‍ വച്ചുണ്ടായ വാക്കു തര്‍ക്കത്തിന്റെ പേരില്‍ കൊല നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായും അഭ്യൂഹങ്ങളുണ്ട്.

ഇവര്‍ സഞ്ചരിച്ചതെന്നു കരുതുന്ന രണ്ടു ടെമ്പോ ട്രാവലര്‍ വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ റജിസ്ട്രേഷനുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്.

അതേസമയം തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഗുണ്ടാ നിയമപ്രകാരം പൊലീസ് തിരയുന്ന ഓംപ്രകാശ്, പുത്തന്‍ പാലം രാജേഷ് എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഭവദിവസം ഓംപ്രകാശും പുത്തന്‍പാലം രാജേഷുമാണ് പോളിനൊപ്പം കാറിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ കാറുമായി മുങ്ങുകയായിരുന്നു. തുടര്‍ന്ന് കൊല്ലത്ത് കാര്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് പൊലീസ് സംശയിക്കുന്നത്

സംഭവസമയത്ത് പോള്‍ എം. ജോര്‍ജ് സഞ്ചരിച്ചിരുന്നതെന്നു പറയുന്ന കാര്‍ കൊല്ലത്തിനടുത്ത് ചവറയില്‍ ഉപേക്ഷിച്ച നിലയില്‍ ശനിയാഴ്ചയാണ് പൊലീസ് കണ്ടെടുത്തത്. എന്നാല്‍ ഇക്കാര്യം പൊലീസ് പുറത്തുവിട്ടത് ശനിയാഴ്ചയാണ്.

പിടിച്ചെടുത്ത കാര്‍ ഓംപ്രകാശിന്റേതാണെന്നു വ്യക്തമായിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ പ്രകാരം തിരുവനന്തപുരം സ്വദേശിയായ ഷിബു ആന്റണി എന്നയാളുടെ പേരിലുള്ളതാണ് കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+