പിണറായിയുടെ ലക്ഷ്യം കോടിയേരി: സുധാകരന്‍

പോള്‍ വധക്കേസ് ഉപയോഗിച്ച് കോടിയേരിയെ താറടിക്കുകയാണ് പിണറായിയുടെ ഉന്നം. തന്റെ സഹായമില്ലാതെ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ പ്രവേശനം നേടിയ കോടിയേരിയെ പൊതുസമൂഹത്തിന് അസ്വീകാര്യനാക്കിത്തീര്‍ക്കുകയാണ് പിണറായിയുടെ ലക്ഷ്യം.
ഇതുവഴി തോമസ് ഐസക്കിനെ പാര്‍ട്ടിയിലെ രണ്ടാമനാക്കണമെന്നും പിണറായിക്ക്‌് ആഗ്രഹമുണ്ട്- സുധാകരന്‍ പറഞ്ഞു.
സിപിഎമ്മിനുള്ളില്‍ പുതിയ വിഭാഗീയതയ്‌ക്ക് തുടക്കമാവുകയാണ്‌്. പാര്‍ട്ടിക്കുള്ളില്‍ വിഎസ് അച്യുതാനന്ദന് മേല്‍ വിജയം നേടിയ പിണറായി മുഖ്യമന്ത്രിയെ ആറുമാസത്തിനകം മാറ്റും. ഇപ്പോള്‍ അനുസരണ കാണിക്കുന്നുണ്ടെങ്കിലും വിഎസിന് മുഖ്യമന്ത്രിയായി അധികകാലം തുടരാന്‍ കഴിയില്ല.
മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായുള്ള തര്‍ക്കം ഉയരുന്നത് ഇതുകൊണ്ടാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പിബി അംഗമായി കോടിയേരിക്ക് അനുകൂലമാണ് കാര്യങ്ങളെല്ലാം. എന്നാല്‍ അത് ഇല്ലാതാക്കാനാണ് പിണറായിയുടെ ശ്രമം.
ഐസക്കിനെ പിബിയിലേയ്‌ക്ക് കൊണ്ടുവരാനായിരുന്നു പിണറായിയുടെ ശ്രമം എന്നാല്‍ അപ്പോള്‍ അവസരം ലഭിച്ചത് കോടിയേരിക്കായിരുന്നു. എല്ലാവരെയും പ്രകോപിപ്പിച്ച് ആഭ്യന്തരവകുപ്പിനെതിരെ തിരിക്കാന്‍ വേണ്ടിയാണ് കേരള സമൂഹം ബഹുമാനിക്കുന്ന സുധീരനെതിരെപോലും പിണറായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഗൂണ്ടാനേതാക്കളായ ഓംപ്രകാശോ രാജേഷോ തന്റെ മുറിയില്‍ ഒരു മണിക്കൂറെങ്കിലും കഴിഞ്ഞുവെന്ന് തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍തയ്യാറാണെന്ന് സുധാകരന്‍ വെല്ലുവിളിച്ചു. ആരോപണം തെളിയിക്കാനുള്ള മര്യാദ പിണറായി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിനീഷ് കോടിയേരിക്കൊപ്പം എസ്‌എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചയാളാണ് ഓംപ്രകാശെന്നും 2005ലെ ഡിവൈഎഫ്‌ഐ നേമം ഏരിയാ സമ്മേളനത്തില്‍ ഓം പ്രകാശ് പങ്കെടുത്തിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.












Click it and Unblock the Notifications