കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരന്റെ കൈകള്‍ ശുദ്ധമല്ലെന്ന്‌ പിണറായി

  • By Staff
Google Oneindia Malayalam News

Pinarayi Vijayan
തൃപ്പൂണിത്തുറ: പോള്‍ മുത്തൂറ്റ്‌ വധവുമായി ബന്ധപ്പെട്ട്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോണ്‍ഗ്രസ്‌ നേതാവ്‌ വിഎം സുധീരനെതിരെ വീണ്ടും രംഗത്ത്‌.

ഞായറാഴ്‌ച സിപിഎം തെക്കന്‍ പറവൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായ എംആര്‍ വിദ്യാധരന്‍ സ്‌മാരക മന്ദിരം ഉത്‌ഘാടനം ചെയ്യവേയാണ്‌ പിണറായി വീണ്ടും സുധീരനെതിരെ തിരിഞ്ഞത്‌.

പരിശുദ്ധിയുടെ വലിയവര്‍ത്തമാനമൊന്നും സുധീരന്‍ പറയേണ്ടതില്ലെന്ന്‌ പറഞ്ഞ പിണറായി കോടാലി ശ്രീധരനില്‍ നിന്നും സുധീരന്‍ പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണം ആവര്‍ത്തിച്ചു.

നിങ്ങളുടെ കൂടെയുള്ളവരും പണം വാങ്ങിയിട്ടുണ്ട്‌, മറ്റു സംഭവങ്ങളും ഉണ്ട്‌. കോടാലി ശ്രീധരനെ പൊലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ ഇതെല്ലാം പറഞ്ഞിട്ടുണ്ട്‌. ലക്ഷങ്ങളുടെ കരാര്‍ പറഞ്ഞുറപ്പിച്ചിട്ടുണ്ട്‌. രേഖകളായി ഇതൊക്കെ ഫയലില്‍ കിടക്കുന്നുണ്ടെന്നകാര്യം സുധീരന്‍ മറക്കരുത്‌- പിണറായി ഓര്‍മ്മിപ്പിച്ചു.

നിങ്ങളില്‍ ആരുടെ കയ്യാണ്‌ ശുദ്ധം. മറ്റ്‌ കോണ്‍ഗ്രസുകാരില്‍ നിന്നും സുധീരന്‍ എങ്ങനെയാണ്‌ വ്യത്യസ്‌തനായി നല്‍കുന്നത്‌. പണമല്ലേ പോരട്ടേ പോരട്ടേ എന്ന്‌ വിചാരിച്ചപ്പോള്‍ ആലോചിക്കണമായിരുന്നു. ഒരു ഘട്ടത്തില്‍ അവര്‍ ഇതൊക്കെ വിളിച്ചുപറയുമെന്ന്‌. അതിന്‌ ഞങ്ങളെ പറഞ്ഞിട്ട്‌ കാര്യമില്ല.

എന്ത്‌ അടിസ്ഥാനത്തിലാണ്‌ കോടിയേരി രാജിവയ്‌ക്കണമെന്ന്‌ സുധീരന്‍ പറയുന്നത്‌. പൊലീസ്‌ നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ ആശങ്കയില്ല. പൊലീസ്‌ പൊലീസായി പ്രവര്‍ത്തിക്കണം. അതിന്‌ ഗുണമുണ്ടായിട്ടുണ്ട്‌. ഞങ്ങള്‍ക്കൊന്നും ഭയപ്പെടാനില്ല- പിണറായി വ്യക്തമാക്കി.

പോള്‍ വധക്കേസില്‍ ചില മാധ്യമങ്ങള്‍ കഥകള്‍ സൃഷ്ടിക്കാന്‍ വല്ലാതെ ശ്രമിക്കുന്നുണ്ട്‌. അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നു പറയുന്നത്‌ ശരിയായ അന്വേഷണത്തെയാണ്‌ ഇവിടെ കൃത്രിമമായി തെളിവുണ്ടാക്കുകയാണ്‌ ചെയ്യുന്നത്‌.

ഓംപ്രകാശിന്റെ അച്ഛനുമായി നടത്തിയ അഭിമുഖം ബോധപൂര്‍വ്വം ഉണ്ടാക്കിയതാണ്‌. കൊലയാളികളെയും ഗുണ്ടകളെയും രക്ഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാമോ. പ്രതികളെ സംരക്ഷിക്കുന്ന നിലപാട്‌ യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌ എന്തിനാണെന്ന്‌ അറിയാന്‍ കഴിയുന്നില്ല- പിണറായി പറഞ്ഞു.

കൊലക്കേസില്‍ നിഷ്‌പക്ഷമായി ചിന്തിക്കുന്നവര്‍ക്ക്‌ പോലീസിനെ അഭിനന്ദിക്കാനേ കഴിയൂ. അന്വേഷണത്തില്‍ തീര്‍ത്തും പ്രൊഫഷണലായ രീതി സ്വീകരിച്ചു കൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X