Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്കണോമി ക്ലാസ്‌ തരൂരിന്‌ പുത്തരിയല്ല

Tharoor In Conomy Class
ദില്ലി: വിമാനത്തിലെ ഇക്കണോമി ക്ലാസ്‌ യാത്ര കേന്ദ്രസഹമന്ത്രി തരൂരിന്‌ പുത്തരിയല്ലെന്ന്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍.

ട്വിറ്ററില്‍ ഇക്കണോമിക്ലാസ്‌ യാത്രയെക്കുറിച്ച്‌ തരൂര്‍ നടത്തിയ പരാമര്‍ശം വിവാദയതിനെത്തുടര്‍ന്നാണ്‌ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌.

മന്ത്രിമാര്‍ ചെലവുചുരുക്കണമെന്നും വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ യാത്രചെയ്‌താല്‍ മതിയെന്നുമുള്ള ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വരുന്നതിന്‌ മുമ്പേതന്നെ തരൂര്‍ ഇക്കണോമി ക്ലാസില്‍ യാത്രചെയ്‌തിട്ടുണ്ടെന്നാണ്‌ ഇവര്‍ പറയുന്നത്‌.

ആഗസ്‌റ്റ്‌ 15നായിരുന്നു കോണ്‍ഗ്രസ്‌ ചെലവ്‌ ചുരുക്കലിന്‌ ആഹ്വാനം നല്‍കിയത്‌. അതിന്‌ മുമ്പ്‌ ആഗസ്‌റ്റ്‌ ആദ്യവാരത്തില്‍ തരൂര്‍ നടത്തിയ ഒന്‍പത്‌ വിമാനയാത്രകളും എക്കണോമി ക്ലാസിലായിരുന്നുവത്രേ. ഇതില്‍ മുംബൈ-കൊച്ചി വിമാനത്തില്‍ അദ്ദേഹം ഇക്കണോമി ക്ലാസില്‍ സഞ്ചരിക്കുന്നതിന്റെ പടവും പുറത്തുവന്നിട്ടുണ്ട്‌.

ട്വിറ്ററില്‍ തരൂര്‍ കുറിച്ചിട്ട വാചകത്തിലെ വിശുദ്ധ പശുക്കള്‍ എന്ന വാക്കാണ്‌ വിവാദങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. വിശുദ്ധ പശുക്കളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ എന്ന വരിയില്‍ ചെലവുചുരുക്കാനായി എക്കണോമി ക്ലാസില്‍ യാത്രചെയ്‌ത സോണിയയെും വിമാനം വേണ്ടെന്നുവച്ച്‌ തീവണ്ടിയില്‍ യാത്രചെയ്‌ത രാഹുല്‍ ഗാന്ധിയെയുമാണ്‌ തരൂര്‍ ലക്ഷ്യം വച്ചതെന്നാണ്‌ വ്യാഖ്യാനമുണ്ടായത്‌.

യുഎന്നില്‍ നിന്നും രാജിവച്ചെത്തിയ ശശി തരൂര്‍ കോണ്‍ഗ്രസില്‍ പെട്ടെന്ന്‌ വളര്‍ന്നതില്‍ പലര്‍ക്കും അതൃപ്‌തിയുണ്ട്‌. പാര്‍ട്ടിയില്‍ പുതുമുഖമായിട്ടും അദ്ദേഹം ചെല്ലുന്നിടത്തൊക്കെ ലഭിക്കുന്ന ജനശ്രദ്ധയില്‍ പലര്‍ക്കും അസൂയയുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. ഈ ബുദ്ധികേന്ദ്രങ്ങളായിരിക്കാം അദ്ദേഹത്തിന്റെ പ്രസ്‌താവന വിവാദമാക്കുന്നതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+