തീവ്രവാദം ശക്തിയാര്‍ജ്ജിച്ചത് പഴയ തെറ്റുകള്‍ മൂലം

മുംബൈ ആക്രമണത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ വേണ്ടെന്ന് വെയ്‌ക്കരുതെന്നും സര്‍ദാരി ഇന്ത്യയോട് ആവശ്യപ്പെട്ടു. സമാധാനശ്രമങ്ങളെ തകര്‍ക്കുകയാണ് ഭീകരാക്രമണങ്ങളുടെ ലക്ഷ്യമെന്നും സര്‍ദാരി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് സര്‍ദാരിയുടെ പ്രസ്‌താവന.
പാകിസ്‌താനിലെ തീവ്രവാദവും തീവ്രവാദികളും ശൂന്യതയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടതല്ല. മതതീവ്രവാദത്തിനു നല്‍കിയ പിന്തുണയും രാജ്യത്തിന്റെ പഴയകാലത്തെ തെറ്റായ പ്രവര്‍ത്തനങ്ങളുമാണ് തീവ്രവാദം ശക്തിയാര്‍ജ്ജിയ്‌ക്കുന്നതിന് ഇടയാക്കിയത്. . രാജ്യം ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളികള്‍ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഏറ്റവും മോശപ്പെട്ട സമയത്തിലൂടെയാണ് പാക്കിസ്‌ഥാന്‍
കടന്നു പോകുന്നത്.
നിലവില്‍ പാക്കിസ്‌ഥാന്‍ നേരിടുന്ന വെല്ലുവിളികള്‍ എണ്‍പതുകളിലും അതിനു മുമ്പും കൈക്കൊണ്ട തെറ്റായ നയങ്ങള്‍ മൂലം ഉണ്ടായതാണ്. മതതീവ്രവാദത്തെ ഒരു യുദ്ധോപകരണമായി ഉപയോഗിച്ചത് തെറ്റായിരുന്നു. വര്‍ഷങ്ങളോളം ഏകാധിപതികള്‍ക്കൊപ്പം താളംതുള്ളിയത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടി.
ജനാധിപത്യം ഊട്ടിയുറപ്പിക്കാനുള്ള ലക്ഷ്യത്തില്‍ വിജയം വരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിയ്‌ക്കുന്നത്. ജനാധിപത്യം തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിന് സഹായകമാകും. മൂന്നാമതൊരു രാജ്യത്തിനെതിരെതിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പാക്ക്‌മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സര്‍ദാരി പറഞ്ഞു.












Click it and Unblock the Notifications