ദിവ്യാജോഷിയുടെ മരണത്തില്‍ ദുരൂഹത: സഹോദരന്‍
തൃശൂര്‍: വിവാദസ്വാമിനി ദിവ്യാ ജോഷിയുടെയും അമ്മയുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ദിവ്യയുടെ സഹോദരന്‍.
ദിവ്യാ ജോഷിയുടെ മൂത്തസഹോദരന്‍ സന്തോഷാണ് സഹോദരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ദിവ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സന്തോഷും മറ്റു ബന്ധുക്കളും പുതുക്കാട് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഞായറാഴ്‌ച പൊസ്റ്റ്‌മോര്‍ട്ടം നടക്കും. സംസ്‌കാരം ഞായറാഴ്‌ച വൈകീട്ടുതന്നെ നടക്കുമെന്നാണ് സന്തോഷ് നല്‍കുന്ന സൂചന.
സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിവ്യയുടെ ഭര്‍ത്താവ് ജോഷിക്ക് നാലുമണിക്കൂര്‍ നേരത്തേക്ക് സമയം അനുവദിച്ചിട്ടുണ്ട്. വൈകീട്ട് ആറുമണിക്ക് ഇയാളെ തിരികെ ജയിലില്‍ കൊണ്ടുവരണമെന്നാണ് ജയിലധികൃതരുടെ നിര്‍ദ്ദേശം.
സംസ്‌കാരം സ്വവസതിയില്‍ത്തന്നെയാണ് നടക്കുകയെന്നറിയുന്നു. മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ദിവ്യയുടെ മൃതദേഹം ശനിയാഴ്‌ച പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തിരുന്നില്ല.
ആത്മഹത്യാക്കുറിപ്പില്‍ തങ്ങളുടെ ആത്മഹത്യക്ക് ഉത്തരവാദികള്‍ തങ്ങള്‍ക്കെതിരെ വ്യാജ പരാതി നല്‍കിയയാളും മൂത്ത സഹോദരനുമാണെന്ന് ദിവ്യ എഴുതിവച്ചിട്ടുണ്ട്.
വെള്ളിയാഴ്‌ച രാത്രിയിലാണ് മുളങ്ങിലെ വീട്ടിനുള്ളില്‍ ദിവയെയും അമ്മയെയും സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications