25കാരിയെ കൂട്ടമാനഭംഗത്തിനുശേഷം തീയിട്ടുകൊന്നു
മുംബൈ: രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തിയഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനുശേഷം തീയിട്ടുകൊന്നു. മുംബൈയിലെ സയണിനടുത്ത ആന്റോപ്‌ഹില്ലിലാണ് സംഭവം നടന്നത്.
യുവതി വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സംഘം മാനഭംഗപ്പെടുത്തുകയും ഇക്കാര്യം പൊലീസില്‍ പരാതിപ്പെടുന്നമെന്ന് പറഞ്ഞപ്പോള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും ചെയ്‌തത്. യുവതിയുടെ മരണമൊഴി ഇങ്ങനെയാണെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ നാലുപേരെ അറസ്റ്റുചെയ്‌തിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ സഹോദരന്മാരാണ്. രാജേഷ് ദേവേന്ദ്ര(30), കുമാര്‍ ദേവേന്ദ്ര(28), നിത്യദേവേന്ദ്ര(25), ഇവരുടെ കൂട്ടുകാരന്‍ ശങ്കര്‍ മുതലിയാര്‍(35)എന്നിവരാണ് അറസ്‌റ്റിലായത്.
ആദ്യത്തെ മൂന്നുപേര്‍ യുവതിയുടെ അകന്ന ബന്ധുക്കളാണ്. ഇവരില്‍ നിത്യദേവേന്ദ്ര ഈ യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവത്രേ. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഇതിനെതിരായിരുന്നുവെന്ന് മറ്റു ബന്ധുക്കള്‍ പറയുന്നു.
യുവതിയുടെ ഭര്‍ത്താവ് രാജുദേവേന്ദ്ര ചെമ്പൂരിലെ നഗരസഭാ കാര്യാലയത്തില്‍ തൂപ്പുകാരനാണ്. ഇവരുടെ മൂത്തകുട്ടിയ്‌ക്ക് മൂന്നുവയസ്സ് മാത്രമേ പ്രായമുള്ളു.
90ശതമാനം പൊള്ളലേറ്റ യുവതി സയണ്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇവുരടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് നാലുപേരെ അറസ്റ്റുചെയ്‌തതെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications