നാര്‍കോ സിഡി: 6ചാനലുകള്‍ക്ക് നോട്ടീസ്
കൊച്ചി: അഭയകേസില്‍ പ്രതികളുടെ നാര്‍കോ പരിശോധനാ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത ആറു ദൃശ്യമാധ്യമങ്ങള്‍ക്കും ഇതിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച അഞ്ചു പത്ര സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
കേസില്‍ ഒക്ടോബര്‍ അഞ്ചിനു കോടതി തുടര്‍വാദം കേള്‍ക്കും. മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേസിലെ മൂന്നാംപ്രതി സിസ്റ്റര്‍ സെഫിയുടെ സഹോദരന്‍ കോട്ടയം കുറുമുള്ളൂര്‍ കാഞ്ഞിരത്തുമൂട്ടില്‍ മാത്യു സമര്‍പ്പിച്ച ഹര്‍ജിയിലാണു മാധ്യമ സ്ഥാപനങ്ങള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ.എ. ബേബി ഉത്തരവിട്ടത്.
അഭയകേസില്‍ വിചാരണ തുടങ്ങും മുന്‍പേ പ്രതികള്‍ കുറ്റക്കാരാണെന്ന മുന്‍വിധി പൊതുജനങ്ങളിലുണ്ടാക്കാന്‍ നാര്‍കോ ദൃശ്യങ്ങളുടെ സംപ്രേഷണം വഴിയൊരുക്കിയെന്നാണു ഹര്‍ജിയിലെ മുഖ്യ ആരോപണം.
വിവിധ വെബ്സൈറ്റുകളില്‍ നാര്‍കോ സിഡി ദൃശ്യങ്ങള്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നതായും ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു. കോടതിയലക്ഷ്യ നടപടിക്രമം അനുസരിച്ചു സംഭവം ഹൈക്കോടതിയുടെ പരിഗണനയ്ക്കു വിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടിവി ചാനല്‍, പത്രങ്ങള്‍ എന്നിവയുള്‍പ്പെടെ 17 എഡിറ്റര്‍മാരെയാണ് കേസില്‍ എതിര്‍കക്ഷിയാക്കിയിട്ടുള്ളത്. ഇവരുടെ വാദംകൂടി കേട്ടശേഷം കോടതിയലക്ഷ്യ നടപടികള്‍ക്കായി കേസ് മജിസ്‌ത്രേട്ടിന് ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വിടാം.












Click it and Unblock the Notifications