എയര്‍ ഇന്ത്യ സാധാരണനിലയിലേക്ക്
മുംബൈ: അഞ്ച് ദിവസത്തെ പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് സ്‌തംഭനാവസ്ഥയിലായ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക്. വ്യാഴാഴ്‌ച രാവിലെ പുറപ്പെടുന്ന 18 വിമാനങ്ങള്‍ കൃത്യ സമയത്ത് തന്നെ സര്‍വീസ് നടത്തിയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
അഞ്ച് ദിവസത്തെ സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് അധികൃതര്‍ മാപ്പു ചോദിച്ചു. സമരം അവസാനിച്ചതിന് ശേഷം ആദ്യമാരംഭിച്ച ഫ്‌ളൈറ്റുകളിലേക്ക് യാത്ര ചെയ്യാനെത്തിയ യാത്രക്കാരെ റോസാപുഷ്‌പങ്ങള്‍ നല്‍കിയാണ് ജീവനക്കാര്‍ സ്വീകരിച്ചത്.
ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് എയര്‍ ഇന്ത്യയിലെ ഒരു വിഭാഗം പൈലറ്റുമാര്‍ സമരം ആരംഭിച്ചത്. സര്‍ക്കാരും മാനേജ്‌മെന്റും നല്‍കിയ ഉറപ്പുകള്‍ പരിഗണിച്ച് സമരം പിന്‍വലിയ്‌ക്കുകയായിരുന്നു. അഞ്ച് ദിവസം നീണ്ട സമരത്തിലൂടെ ഏകദേശം നൂറ് കോടിയുടെ നഷ്ടം സ്ഥാപനത്തിന് ഉണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. പ്രോത്സാഹന ബത്ത വെട്ടിക്കുറച്ചു കൊണ്ട് സെപ്‌റ്റംബര്‍ 24ന് പുറപ്പെടുവിച്ച ഉത്തരവ് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് താത്‌കാലികമായി മരവിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications