Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് കരസേനാസ്ഥാനം ആക്രമിച്ചു

ഇസ്‌ലാമാബാദ്‌: പാക്‌ കരസേനയുടെ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തിന്‌ നേരെ ഭീകരാക്രമണം. തോക്കുകളും ബോംബുകളും വഹിച്ച്‌ വാഹനത്തിലെത്തിയ ചാവേറുകള്‍ സൈനിക കേന്ദ്രത്തിലേക്ക്‌ കടന്നു കയറാന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടെ പ്രധാനമന്ദിരത്തിന്‌ സമീപം വന്‍ സ്‌ഫോടനം ഉണ്ടായി.

ആക്രമണത്തില്‍ നാല്‌ ഭീകരര്‍ കൊല്ലപ്പെട്ടതായി മേജര്‍ ജനറല്‍ അദര്‍ അബാസ്‌ പറഞ്ഞു. ഏറ്റുമുട്ടല്‍ അവസാനിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനിക ആസ്ഥാനത്തിന്‌ സമീപമുള്ള ഐഎസ്‌ഐ ഓഫീസും കരസേന മേധാവി കയാനിയുടെ ഓഫീസും ആക്രമണത്തിനിരയായി. ആക്രമണമുണ്ടാവുമ്പോള്‍ ഉന്നത സൈനികോദ്യഗസ്ഥകര്‍ മന്ദിരത്തിനുള്ളിലുണ്ടായിരുന്നു

ശനിയാഴ്‌ച രാവിലെ 10 മണിയോടെയായിരുന്നു ആക്രമണം ആരംഭിച്ചത്‌. സൈനിക ആസ്ഥാനത്തിനു സമീപത്തുള്ള മാള്‍ റോഡിലെ ചെക്‌പോസ്റ്റില്‍ പതിവ്‌ പരിശോധനക്കിടെയാണ്‌ ചാവേര്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങിയത്‌. വാഹനത്തെ വളഞ്ഞ സൈന്യം ശക്തമായി പ്രത്യാക്രമണം നടത്തി. വാഹനത്തിനുള്ളില്‍നിന്ന്‌ അഞ്ച്‌ ഗ്രനേഡുകള്‍ സൈനികര്‍ക്കുനേരെ പ്രയോഗിച്ചതായി ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഈ ആഴ്‌ചയിലുണ്ടാവുന്ന മൂന്നാമത്തെ വലിയ ഭീകരാക്രമണമാണ്‌ ശനിയാഴ്‌ച ഉണ്ടായത്‌. താലിബാനെതിരായ നീക്കം പാക്‌ സര്‍ക്കാര്‍ ശക്തമാക്കാന്‍ തീരുമാനിച്ചതാണ്‌ പ്രകോപനങ്ങള്‍ക്ക്‌ പിന്നലെന്നാണ്‌ സൂചന. പെഷവാറില്‍ വെള്ളിയാഴ്‌ചയുണ്ടായ സ്‌ഫോടനത്തില്‍ 50 ഓളം പേര്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+