കണ്ണൂരിലെ കളക്ടര്‍ മാറണം: വയലാര്‍ രവി
കണ്ണൂര്‍: കണ്ണൂരിലെ കളക്ടറെ മാറ്റണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. കളക്ടര്‍ എന്തുചെയ്യുന്നുവെന്ന ചോദ്യം പ്രസക്തമാണെന്ന് പറഞ്ഞ അദ്ദേഹം കളക്ടറുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്‌ചയുണ്ടെന്നും ആരോപിച്ചു.
ആരോപണവിധേയനായ സാഹചര്യത്തില്‍ കളക്ടര്‍ അദ്ദേഹത്തിന്റെ പദവിയില്‍ നിന്നും സ്വമേധയാ മാറി നില്‍ക്കുകയാണ് വേണ്ടത്. കള്ളവോട്ട് ഉണ്ടാക്കി ജയിക്കുകയെന്ന തന്ത്രമാണ് കണ്ണൂരില്‍ സിപിഎം സ്വീകരിച്ചുവരുന്നത്.
മണ്ഡലത്തിന് പുറത്തുനിന്നുപോലും വോട്ടര്‍മാരെ കൂട്ടത്തോടെ കൊണ്ടുവന്ന് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയവര്‍ പതിനായിരത്തിലേറെയുണ്ട്. ജനാധിപത്യ നിഷേധമാണ് ഇത്- മന്ത്രി കുറ്റപ്പെടുത്തി.
വിജയത്തെക്കുറിച്ച് യുഡിഎഫിന് സംശയമില്ല. കേരളത്തിലെ വികസനം മുരടിപ്പിച്ച് നാശത്തിലേയ്‌ക്ക് നയിക്കുന്ന സിപിഎം നേതാക്കള്‍ക്ക് വികസനത്തിന്റെ പേരുപറഞ്ഞ് വോട്ട് പിടിക്കാന്‍ കഴിയില്ലെന്നും രവി പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ നിന്നും യുഡിഎഫ് വെള്ളിയാഴ്‌ച ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.
വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്നും ഇതിന് കളക്ടറും കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയത്.












Click it and Unblock the Notifications