Get Updates
Get notified of breaking news, exclusive insights, and must-see stories!

കതിര്‍മണ്ഡപത്തില്‍ നിന്നും വധു കാമുകനൊപ്പം പോയി

വെമ്പായം: വിവാഹമണ്ഡപത്തില്‍ നിന്നും വധു കാമുകനൊപ്പം പോയതിനെത്തുടര്‍ന്ന്‌ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. ഇത്‌ വിവാഹപ്പന്തലില്‍ കൂട്ടത്തല്ലിന്‌ ഇടയാക്കി.

കന്യാകുളങ്ങരയിലാണ്‌ സംഭവം നടന്നത്‌. ഇവിടത്തെ പെരുംകൂര്‍ ലക്ഷംവീട്‌ കോളനിയില്‍ താമസിക്കുന്ന യുവതിയുടെയും പാലോട്‌ എക്‌സ്‌സര്‍വീസ്‌ കോളനിയിലെ യുവാവിന്റെയും വിവാഹം തിങ്കളാഴ്‌ച രാവിലെ 11.40ന്‌ ശേഷമുള്ള മുഹൂര്‍ത്തത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു.

വരനും സംഘവും എത്തി വിവാഹച്ചടങ്ങുകള്‍ തുടങ്ങി. വരന്‍ കതിര്‍മണ്ഡപത്തില്‍ കയറിയിരുന്നശേഷം വധു പിതാവിനൊപ്പം മൂന്നുവട്ടം കതിര്‍മണ്ഡപം വലംവച്ച്‌. മൂന്നാമത്തെ വലംവയ്‌ക്കല്‍ കഴിയാറായപ്പോള്‍ വധു പിതാവിന്റെ കൈമാറ്റി സദസ്സിന്റെ മധ്യഭാഗത്തായി കസേരയില്‍ ഇരിക്കുകയായിരുന്ന കാമുകന്റെയടുത്ത്‌ ചെന്നു.

ഇയാളെ കൈപിടിച്ച്‌ കതിര്‍മണ്ഡപത്തിനടുത്തെത്തിച്ചു. ശേഷം കുടുംബാംഗങ്ങളോട്‌ തങ്ങളുടെ വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ടു. സിനിമയെ വെല്ലുന്ന രംഗങ്ങള്‍ കണ്ട്‌ വരന്റെ വീട്ടുകാരും വധുവിന്റെ ബന്ധുക്കളും വിവാഹത്തിനെത്തിയവരുമെല്ലാം സ്‌തബ്ധരായി.

ഇതിനിടെ മണ്ഡപത്തില്‍ നിന്നും വരന്‍ പുറത്തിറങ്ങി. തുടര്‍ന്ന്‌ തര്‍ക്കവും തല്ലുമായി. കാമുകനും കിട്ടി കൂട്ടത്തില്‍ നല്ല തല്ല്‌. ഇതോടെ സദസ്സില്‍ പലസ്ഥലത്തുമായി തല്ലും വഴക്കുമായി. സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്തംഗം അബ്ദുള്‍ മജീദ്‌ പൊലീസില്‍ വിവരം അറിയിച്ചു.

വെഞ്ഞാറമ്മൂട്‌ പൊലീസെത്തിയാണ്‌ രംഗം ശാന്തമാക്കിയത്‌. വരനെയും വധുവിനെയും കാമുകനെയും പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. വരന്റെ സംഘം വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്നും പരാതിയില്ലെന്നും എഴുതിക്കൊടുത്ത്‌ മടങ്ങി.

വധുവിനെ പൊലീസ്‌ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. എന്നാല്‍ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ വധു കാമുകനൊപ്പം ഒരു ഓട്ടോയില്‍ കയറി ഒരു ബന്ധുവീട്ടിലേക്കാണ്‌ പോയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+