പന്നികളില്‍ എച്ച്1എന്‍1 കണ്ടെത്തി
വാഷിങ്‌ടണ്‍: എച്ച്1എന്‍1 വൈറസ് ബാധ ഇതാദ്യമായി പന്നികളിലും കണ്ടെത്തി. അമേരിക്കയിലെ കാര്‍ഷിക വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പന്നികളില്‍ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.
എന്നാല്‍ ഇത് മനുഷ്യരിലേക്ക് പകരില്ലെന്ന് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധ ഭയന്ന് അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി നിരോധിക്കേണ്ട ആവശ്യമില്ലെന്ന് കാര്‍ഷിക സെക്രട്ടറി ടോം വില്‍സാക് പറഞ്ഞു.
എച്ച്1എന്‍1 പനി ആദ്യം മുതല്‍ത്തന്നെ പന്നിപ്പനിയെന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് ലോകമൊട്ടാകെയുള്ള പന്നിയിറച്ചി വിപണിയെ സാരമായി ബാധിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് ഈ പനിയെ പന്നിപ്പനിയെന്ന് വിശേഷിപ്പിക്കരുതെന്നും പന്നിയിറച്ചി കഴിച്ചാല്‍ എച്ച്1എന്‍1 വൈറസ് പകരില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
പന്നിപ്പനി പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. ആദ്യം പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മെക്‌സിക്കോയിലാണ്.
തുടര്‍ന്ന് റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മെക്‌സിക്കോയില്‍ നിന്നും പന്നിയിറച്ചി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു.












Click it and Unblock the Notifications