ഭീകരര്‍ ഡിഫന്‍സ് കോളെജ് ലക്ഷ്യമിട്ടു
വാഷിങ്ടണ്‍: പാകിസ്താനിലെ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ ദില്ലിയിലെ നാഷണല്‍ ഡിഫന്‍സ് കോളെജ് ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തല്‍.
അമേരിക്കയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, തഹാവൂര്‍ ഹുസൈന്‍ റാണ എന്നീ രണ്ടുപേരെ എഫ്ബിഐ ഒക്ടോബറില്‍ അറസ്റ്റുചെയ്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് ഡിഫന്‍സ് കോളെജ് ലക്ഷ്യമിട്ടതായി വെളിപ്പെട്ടത്.
ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിനൊപ്പം തന്നെ ഡെന്‍മാര്‍ക്കിലെ ജിലാന്‍ഡ്‌സ് പോസ്റ്റ് എന്ന പത്രത്തിന്റെ ഓഫീസ് ആക്രമിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു.
കനേഡിയന്‍ പൗരത്വമുള്ള റാണ ഇപ്പോള്‍ താമസിക്കുന്നത് ചിക്കാഗോയിലാണ്. ആക്രമണ പദ്ധതികളെക്കുറിച്ച് റാണയും ഹെഡ്‌ലിയും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ടേപ്പ് എഫ്ബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥര്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ട്.
ചിക്കാഗോയിലെ ഒരു കോടതി റാണയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ ഇയാള്‍ക്ക് ജാമ്യം നല്‍കരുതെന്ന് യുഎസ് നീതിന്യായവകുപ്പ് അഭിഭാഷകന്‍ വാദിച്ചു.
കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് 30വര്‍ഷം വരെ തടവ് ലഭിക്കും. നവംബര്‍ പത്തിന് ഈ കേസില്‍ വാദം തുടരും.












Click it and Unblock the Notifications