ഒടുവില്‍ മഹാരാഷ്ട്രയില്‍ മന്ത്രിസഭ അധികാരമേറ്റു
മുംബൈ: മഹാരാഷ്ട്രയുടെ ഇരുപത്തിയൊന്നാമത് മുഖ്യമന്ത്രിയായ അശോക് ചവാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശനിയാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ അശോക് ചവാനുള്‍പ്പെടെ 38 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. മഹരാഷ്ട്ര ഗവര്‍ണര്‍ ഛഗന്‍ ഭുജ്ബാലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 15 ദിവസത്തിന് ശേഷമാണ് മന്ത്രിസഭ അധികാരമേറ്റത്. വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ നടന്ന തര്‍ക്കമായിരുന്നു മന്ത്രിസഭാ രൂപവത്ക്കരണം വൈകിപ്പിച്ചത്. ഇരുപാര്‍ട്ടികളും തമ്മില്‍ നടന്ന നീണ്ട വിലപേശലിനൊടുവിലാണ് മന്ത്രിസഭ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
മന്ത്രിസഭയില്‍ 27 ക്യാബിനറ്റ് മന്ത്രിമാരും 11 സ്വതന്ത്രച്ചുമതലയുള്ള മന്ത്രിമാരുമാണ് ഉള്ളത്. ഇരു പാര്‍ട്ടികളും തമ്മില്‍ വെള്ളിയാഴ്ച ഉണ്ടാക്കിയ ധാരണപ്രകാരം മുഖ്യമന്ത്രിയും 15 ക്യാബിനറ്റ് മന്ത്രിമാരും ഏഴ് സഹമന്ത്രിമാരുമുള്‍പ്പെടെ കോണ്‍ഗ്രസ്സിന് 23 മന്ത്രിമാരാണ് ഉള്ളത്. ഇതില്‍ 18 പേരാണ് ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപിയ്ക്ക് അനുവദിച്ച 20 പേരും സത്യപ്രതിജ്ഞ ചെയ്തു. ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല.
മുന്‍മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എസ്ബി ചവാന്റെ മകനാണ്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന നസീംഖാന്‍, സുരേഷ് ഷെട്ടി,ഹസന്‍മുഷ്‌റിഫ് എന്നിവര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications